തീരങ്ങളിൽ വൻ ഭീഷണി; മുംബൈയിലും കൊൽക്കത്തയിലും ലക്ഷക്കണക്കിന് ആളുകൾക്ക് വീട് നഷ്ടപ്പെടും

തീരങ്ങളിൽ വൻ ഭീഷണി; മുംബൈയിലും കൊൽക്കത്തയിലും ലക്ഷക്കണക്കിന് ആളുകൾക്ക് വീട് നഷ്ടപ്പെടും

ന്യൂയോർക്ക്: സമുദ്രനിരപ്പ് ഉയരുന്നതും സ്ഥിരമായ വെള്ളപ്പൊക്കവും കാരണം ഇന്ത്യയിലെ പ്രധാന നഗരങ്ങളായ മുംബൈയിലും കൊൽക്കത്തയിലും ദശലക്ഷക്കണക്കിന് ആളുകൾ ഭീഷണിയിലെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. 

ദക്ഷിണേഷ്യയിലെ താഴ്ന്ന ഡെൽറ്റാ പ്രദേശങ്ങളിൽ താമസിക്കുന്ന ഏകദേശം 1.4 കോടിയോളം ആളുകൾക്കാണ് ഉടനടി വീടുകൾ നഷ്ടപ്പെടാനും കുടിയൊഴിപ്പിക്കപ്പെടാനുമുള്ള സാധ്യതയുള്ളത്.

ഹിമാനികൾ ഉരുകുന്നതും സമുദ്രതാപനം വർധിക്കുന്നതും കാരണം ആഗോളതലത്തിൽ സമുദ്രനിരപ്പ് മുൻപത്തേക്കാൾ വേഗത്തിൽ ഉയരുകയാണെന്ന് യു.എൻ. സെക്രട്ടറി ജനറലിന്റെ പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2024-ൽ മാത്രം ആഗോള സമുദ്രനിരപ്പ് 5.9 മില്ലിമീറ്റർ ഉയർന്നിട്ടുണ്ട്. ലോകജനസംഖ്യയുടെ പത്തോളം ശതമാനം വരുന്ന ജനങ്ങൾ ഉയർന്ന വേലിയേറ്റ രേഖയ്ക്ക് സമീപമുള്ള തീരപ്രദേശങ്ങളിലാണ് ജീവിക്കുന്നത്.

വെള്ളപ്പൊക്കം രൂക്ഷമാകുന്നതോടെ നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ തകരാറിലാകാനും കുടിവെള്ള സ്രോതസ്സുകളിലേക്കും കൃഷിയിടങ്ങളിലേക്കും ഉപ്പുവെള്ളം കയറാനും സാധ്യതയേറെയാണ്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ജലജന്യ രോഗങ്ങൾക്കും വഴിവെക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. തീരദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരുകൾ അടിയന്തരമായി ശക്തമായ പ്രതിരോധ നടപടികളും മികച്ച നഗരാസൂത്രണവും നടപ്പിലാക്കേണ്ടതുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !