ആഡംബര വീടുകളിലും വാണിജ്യ കെട്ടിടങ്ങളിലും സോളാർ നിർബന്ധമാക്കാൻ ആലോചന

ആഡംബര വീടുകളിലും വാണിജ്യ കെട്ടിടങ്ങളിലും സോളാർ നിർബന്ധമാക്കാൻ ആലോചന

തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി, ആഡംബര വീടുകളിലും വാണിജ്യ കെട്ടിടങ്ങളിലും സോളാർ പാനലുകളും ബാറ്ററി സ്റ്റോറേജ് സംവിധാനവും നിർബന്ധമാക്കാൻ സർക്കാർ തലത്തിൽ സജീവ ആലോചന നടക്കുന്നു. പുതിയ കെട്ടിടങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് നമ്പർ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഈ പുതിയ വ്യവസ്ഥ ഉൾപ്പെടുത്താനാണ് സർക്കാർ നീക്കം.


പകൽ സമയത്ത് സോളാർ പാനലുകൾ വഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിൽ മിച്ചം വരുന്നവ ബാറ്ററികളിൽ സംഭരിക്കുകയും, രാത്രികാലങ്ങളിലെ ഉയർന്ന വൈദ്യുതി ആവശ്യകതയുള്ള പീക്ക് അവറുകളിൽ ഈ വൈദ്യുതി ഉയർന്ന നിരക്കിൽ കെ.എസ്.ഇ.ബിക്ക് തിരികെ നൽകുകയും ചെയ്യുന്ന പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ഇത് വഴി ഉപഭോക്താക്കൾക്ക് അധിക വരുമാനം നേടാനും, വൈദ്യുതി ബോർഡിന് പീക്ക് സമയത്തെ ക്ഷാമം വലിയൊരു പരിധി വരെ പരിഹരിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിലവിൽ എത്ര ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടങ്ങളെയാണ് ഈ പുതിയ നിബന്ധനയുടെ പരിധിയിൽ ഉൾപ്പെടുത്തേണ്ടത് എന്നത് സംബന്ധിച്ച് കെ.എസ്.ഇ.ബി വിശദമായ പഠനങ്ങളും പരിശോധനകളും നടത്തിവരികയാണ്. ബോർഡിന്റെ അന്തിമ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമായിരിക്കും സർക്കാർ ഈ വിഷയത്തിൽ നയപരമായ ഔദ്യോഗിക ഉത്തരവുകൾ പുറപ്പെടുവിക്കുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !