സ്ത്രീകളെയും കുട്ടികളെയും അധിക്ഷേപിച്ച സംഭവം: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ രമ്യ ഷിംജിത്ത് അറസ്റ്റിൽ

സ്ത്രീകളെയും കുട്ടികളെയും അധിക്ഷേപിച്ച സംഭവം: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ രമ്യ ഷിംജിത്ത് അറസ്റ്റിൽ

കൊച്ചി: യൂട്യൂബ് ചാനലിലൂടെ സ്ത്രീകളെയും കുട്ടികളെയും അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്ത കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതി അറസ്റ്റിൽ. കോഴിക്കോട് കുറ്റ്യാടിക്ക് സമീപം തൊട്ടിൽപ്പാലം സ്വദേശിനിയായ വടക്കേതിൽ രമ്യ ഷിംജിത്തിനെയാണ് പറവൂർ പൊലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്.


കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്തുള്ള ഒരു ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവരെ ഇന്ന് പുലർച്ചെയോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുമായി ഇവർ ആദ്യം തർക്കിക്കുകയും വഴങ്ങാതിരിക്കുകയും ചെയ്തു. തുടർന്ന് കോടതിയുടെ അറസ്റ്റ് വാറണ്ട് കാണിച്ചതോടെയാണ് പൊലീസ് കസ്റ്റഡിയിൽ പോകാൻ തയ്യാറായത്.

യൂട്യൂബ് ലൈവ് സെഷനുകളിൽ പങ്കെടുത്ത് സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ട് രമ്യ അതിരൂക്ഷമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്ന നിരവധി വീഡിയോകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ലൈവ് പ്രക്ഷേപണത്തിനിടയിൽ മദ്യം കഴിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇവർക്കെതിരെ നിരവധി പേർ പരാതിയുമായി രംഗത്തെത്തിയിരുന്നുവെന്നും, ഇവരുടെ അതിക്രമങ്ങൾക്കെതിരെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ തൊട്ടിൽപ്പാലത്ത് എത്തി പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നുവെന്നും അധികൃതർ അറിയിച്ചു. പോക്സോ വകുപ്പുകൾക്ക് പുറമെ ഇൻഫർമേഷൻ ടെക്നോളജി (IT) ആക്ടിലെ വിവിധ വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത പ്രതിയെ എറണാകുളത്തേക്ക് കൊണ്ടുവന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !