വരുമാനം വർദ്ധിപ്പിക്കാൻ കെഎസ്ആർടിസി; 10 വർഷത്തേക്ക് പരസ്യവും ‘സ്‌പോണ്‍സേര്‍ഡ് ബൈ’ പദവിയും നൽകാം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തുന്നതിന് കെഎസ്ആർടിസി ബസുകളിലും സ്റ്റാൻഡുകളിലും പരസ്യങ്ങൾ അനുവദിക്കുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഇതിന്റെ ഭാഗമായി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കെഎസ്ആർടിസി ബസുകൾ സ്പോൺസർ ചെയ്യാൻ അവസരം ഒരുക്കിയിട്ടുണ്ട്.

പുതിയ പദ്ധതി പ്രകാരം ബസുകൾ സ്പോൺസർ ചെയ്യുന്നതോ പരസ്യങ്ങൾ നൽകുന്നതോ ആയ സ്ഥാപനങ്ങൾക്ക് 10 വർഷത്തേക്ക് വാഹനങ്ങളിൽ പരസ്യം ചെയ്യാനുള്ള അവകാശം ലഭിക്കും. കൂടാതെ വാഹനങ്ങളിൽ ‘സ്‌പോണ്‍സേര്‍ഡ് ബൈ’ (Sponsored by) എന്ന് രേഖപ്പെടുത്തി സ്ഥാപനങ്ങൾക്ക് ബ്രാൻഡിങ് നടത്താനും സാധിക്കും. ബസിനുള്ളിൽ നിശ്ചിത ശതമാനം സ്ഥലത്തും പരസ്യങ്ങൾ അനുവദിക്കും.

എങ്കിലും സ്പോൺസർ ചെയ്യുന്ന വാഹനങ്ങളുടെ പൂർണ്ണമായ നിയന്ത്രണവും സർവീസ് നടത്തിപ്പിൽ നിന്നുള്ള വരുമാനവും കെഎസ്ആർടിസിക്ക് തന്നെയായിരിക്കും. മതപരവും രാഷ്ട്രീയപരവുമായ പരസ്യങ്ങൾക്ക് കർശന വിലക്കുണ്ട്. പരസ്യങ്ങളുടെ മാതൃകകൾ കോർപ്പറേഷൻ മുൻകൂട്ടി കണ്ട് അംഗീകാരം നൽകേണ്ടതുമാണ്. പൊതുഗതാഗത സംവിധാനത്തെ കൂടുതൽ ജനകീയമാക്കുന്നതിനും കോർപ്പറേഷന്റെ വരുമാനം മെച്ചപ്പെടുത്തുന്നതിനുമാണ് ഈ പദ്ധതിയെന്ന് അധികൃതർ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !