വട്ടവട: ഇടുക്കി ജില്ലയിലെ വട്ടവട കൊട്ടക്കമ്പൂർ അമ്മാൻ കോവിലിന് സമീപം ഷെഡിന് മുകളിലേക്ക് മണ്ണുിടിഞ്ഞുവീണ് രണ്ട് പേർ ദാരുണമായി മരിച്ചു. ചിന്നമ്മ, ബാലചന്ദ്രൻ എന്നിവരാണ് മരണപ്പെട്ടത്. മരിച്ച ബാലചന്ദ്രനും ചിന്നമ്മയും സഹോദരങ്ങളാണ്. കൃഷിഭൂമിയിൽ ജോലിക്കിടെ ശക്തമായ മഴയെതുടർന്ന് ഷെഡിലേക്ക് മാറിയ ഇവർക്ക് മേലേക്ക് മണ്ണിടിഞ്ഞുവീഴുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ ബാലചന്ദ്രന്റെ ഭാര്യ മരിയമ്മയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ ഏറെ പണിപ്പെട്ടാണ് രക്ഷാപ്രവർത്തനം നടത്തി മൃതദേഹങ്ങളും പരിക്കേറ്റവരെയും പുറത്തെടുത്തത്. പ്രദേശത്ത് ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്.
നീലക്കുറിഞ്ഞി പൂത്തതും ഗണേശോത്സവവും കാരണം വട്ടവടയിലേക്കുള്ള റോഡിൽ വലിയ ഗതാഗതക്കുരുക്കുണ്ടെന്നും, ഇത് പരിഹരിച്ച് രക്ഷാപ്രവർത്തനം സുഗമമാക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇടുക്കി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇത്തരം വിദൂര പ്രദേശങ്ങളിലെ റോഡ് ശൃംഖല, ആശയവിനിമയ സംവിധാനം, ചികിത്സാ സംവിധാനം എന്നിവ മെച്ചപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അത് ഉടൻ സർക്കാരിലേക്ക് സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.