ലക്നൗ: ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ അതിവേഗത്തിലെത്തിയ സ്കൂൾ ബസ് മോട്ടോർസൈക്കിളിലിടിച്ച് ഒരേ കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി കൊല്ലപ്പെട്ടു. സുൽത്താൻപൂർ ജില്ലയിലെ അഖണ്ഡനഗർ-കാദിപൂർ റോഡിൽ പാസ്ന ഗ്രാമത്തിന് സമീപമായിരുന്നു നാടുകുലുക്കിയ അപകടം.
മരിച്ച പ്രദീപ് ഗുപ്ത (23), ഇയാളുടെ പിതാവ് രാംലൗട്ട് (45), മാതാവ് ദുർഗാവതി (41) എന്നിവർ സഞ്ചരിച്ചിരുന്ന മോട്ടോർസൈക്കിളിലേക്ക് നിയന്ത്രണം വിട്ടെത്തിയ സ്കൂൾ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പ്രദീപ് ഗുപ്ത സംഭവസ്ഥലത്തുതന്നെ വെച്ച് മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മാതാപിതാക്കളെ ആദ്യം അഖണ്ഡനഗർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി അംബേദ്കർ നഗർ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെ രണ്ടുപേരും മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവത്തിന് ശേഷം ബസ് ഡ്രൈവർ വാഹനമെടുത്ത് സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. ഒരേ കുടുംബത്തിലെ മൂന്ന് പേർ വാഹനാപകടത്തിൽ മരണപ്പെട്ടത് നാട്ടുകാരെയും ബന്ധുക്കളെയും വലിയ തോതിൽ ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് ഒളിവിൽ പോയ ബസ് ഡ്രൈവറിനായുള്ള അന്വേഷണം ഊർജിതമാക്കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.