അജിത് അഗാര്‍ക്കര്‍ ബിസിസിഐ ചീഫ് സെലക്ടര്‍ പദവി ഒഴിയുന്നു; പകരക്കാരായി പാര്‍ത്ഥിവ് പട്ടേലും പ്രഗ്യാന്‍ ഓജയും പരിഗണനയില്‍

അജിത് അഗാര്‍ക്കര്‍ ബിസിസിഐ ചീഫ് സെലക്ടര്‍ പദവി ഒഴിയുന്നു; പകരക്കാരായി പാര്‍ത്ഥിവ് പട്ടേലും പ്രഗ്യാന്‍ ഓജയും പരിഗണനയില്‍

മുംബൈ: ഇന്ത്യന്‍ സീനിയര്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടര്‍ പദവിയില്‍ നിന്ന് അജിത് അഗാര്‍ക്കര്‍ പുറത്തേക്ക്. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ നിലവിലെ കരാര്‍ ഈ മാസം അവസാനിക്കാനിരിക്കെ, പദവിയില്‍ തുടരാന്‍ ബിസിസിഐക്ക് താല്‍പര്യമില്ലെന്നാണ് സൂചന.

അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പ് വരെ അഗാര്‍ക്കറുടെ കരാര്‍ നീട്ടിയേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ബോര്‍ഡുമായി ഉണ്ടായ ചില അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് കരാര്‍ പുതുക്കേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അഗാര്‍ക്കറിന് പകരമായി പുതിയ ചീഫ് സെലക്ടറെ കണ്ടെത്താനുള്ള നീക്കങ്ങള്‍ ബോര്‍ഡ് ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായി മുന്‍ ഇന്ത്യന്‍ താരങ്ങളായ പാര്‍ത്ഥിവ് പട്ടേല്‍, പ്രഗ്യാന്‍ ഓജ എന്നിവരുടെ പേരുകളാണ് ബിസിസിഐ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !