കണ്ണൂർ: ഡൽഹി കേന്ദ്രീകരിച്ച് വൻതോതിൽ എം.ഡി.എം.എ നിർമ്മിച്ച് കടത്തിയിരുന്ന അന്തർസംസ്ഥാന ലഹരി ശൃംഖലയെ തകർത്ത് കണ്ണൂർ സിറ്റി പോലീസ്. ഡൽഹി ബുരാരിയിലെ നിർമ്മാണ കേന്ദ്രം വളഞ്ഞാണ് നൈജീരിയൻ, കാമറൂൺ സ്വദേശിനികളായ വിദേശ വനിതകളെ പോലീസ് സംഘം പിടികൂടിയത്.
കണ്ണൂരിൽ പിടികൂടിയ ലഹരിക്കേസിലെ പ്രതികളിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകളും മൊബൈൽ സിഗ്നലുകളും പിന്തുടർന്നാണ് അന്വേഷണ സംഘം ഡൽഹിയിലെത്തി പ്രതികളെ കുടുക്കിയത്. നിരന്തരം സിം കാർഡുകൾ മാറ്റിയും ഇരുപതിലധികം വ്യാജ ബാങ്ക് അക്കൗണ്ടുകൾ വഴിയുമാണ് ഇവർ കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടത്തിയിരുന്നത്. തലശ്ശേരി എഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പത്ത് ദിവസത്തോളം ഡൽഹിയിൽ രഹസ്യമായി തമ്പടിച്ച് നിരീക്ഷണം നടത്തിയ ശേഷമാണ് ഈ നിർണ്ണായക ഓപ്പറേഷൻ പൂർത്തിയാക്കിയത്.
കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക്, കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ബി. വി. വിജയ ഭരത് റെഡ്ഡി എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ, തലശ്ശേരി എഎസ്പി ഡോ. എം. നന്ദഗോപന്റെ നേതൃത്വത്തിൽ ഡാൻസാഫ് സ്ക്വാഡും തലശ്ശേരി പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തുന്ന ലഹരി ശൃംഖലകൾക്കെതിരെ കർശന നടപടികൾ തുടരുമെന്ന് പൊലീസ് കമ്മീഷണർ വ്യക്തമാക്കി.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.