സ്കൂളുകളിൽ ആൺകുട്ടികൾക്ക് മുടി വളർത്താം; വിവേചനം പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

സ്കൂളുകളിൽ ആൺകുട്ടികൾക്ക് മുടി വളർത്താം; വിവേചനം പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ മുടി വളർത്തുന്നതുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ നിർണായക ഉത്തരവ് പുറപ്പെടുവിച്ചു. ആൺകുട്ടികൾക്കും ജെൻഡർ നോൺ-ബൈനറി കുട്ടികൾക്കും തങ്ങളുടെ ഇഷ്ടാനുസരണം മുടി വളർത്തുന്നതിന് പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി. മുടിയുടെ പേരിൽ വിദ്യാർത്ഥികളോട് യാതൊരുവിധ വിവേചനവും കാണിക്കരുതെന്നും മാനസികമായി ബുദ്ധിമുട്ടിക്കരുതെന്നും സ്കൂളുകൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.


വ്യക്തിസ്വാതന്ത്ര്യത്തോടൊപ്പം തന്നെ ശുചിത്വത്തിനും സുരക്ഷയ്ക്കും കമ്മീഷൻ പ്രാധാന്യം നൽകുന്നുണ്ട്. മുടി വളർത്തുന്ന കുട്ടികൾ അത് വൃത്തിയായും സുരക്ഷിതമായും പരിപാലിക്കേണ്ടതുണ്ട്. മുഖത്തോ കണ്ണുകളോ വീഴാത്ത വിധത്തിൽ മുടി ഒതുക്കി സൂക്ഷിക്കാൻ കുട്ടികൾ ശ്രദ്ധിക്കണം.

പ്രത്യേക സാഹചര്യങ്ങളിൽ സുരക്ഷ മുൻനിർത്തി ചില നിയന്ത്രണങ്ങൾ പാലിക്കണമെന്നും കമ്മീഷൻ ഓർമ്മിപ്പിക്കുന്നു. ലബോറട്ടറി പ്രവർത്തനങ്ങൾ, പ്രാക്ടിക്കൽ ക്ലാസുകൾ, കായിക മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കുമ്പോൾ മുടി നിർബന്ധമായും കെട്ടിവെക്കുകയോ ഹെയർ ബാൻഡ് ഉപയോഗിച്ച് ഒതുക്കുകയോ ചെയ്യണം.

വിദ്യാർത്ഥികളുടെ വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനോടൊപ്പം അവരുടെ സുരക്ഷയും ശുചിത്വവും ഉറപ്പുവരുത്തുന്നതിനായി ഈ വിഷയത്തിൽ അടിയന്തരമായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിനോട് ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network