ന്യൂഡൽഹി: ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ ഏർപ്പെടുത്തുകയടക്കമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബാങ്ക് യൂണിയനുകൾ സെപ്റ്റംബർ 11-ന് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (യു.എഫ്.ബി.യു.) നേതൃത്വത്തിലാണ് ഈ ഒറ്റദിന പണിമുടക്ക് സംഘടിപ്പിക്കുന്നത്.
വർഷങ്ങളായി തീർപ്പുകൽപ്പിക്കാത്ത അഞ്ച് ദിവസത്തെ പ്രവൃത്തിവാരം സംബന്ധിച്ച നിർദ്ദേശം നടപ്പിലാക്കുക, പരിഷ്കരിച്ച പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (പി.എൽ.ഐ.) പദ്ധതി പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. തിങ്കൾ മുതൽ വെള്ളി വരെ ദിവസേനയുള്ള പ്രവൃത്തി സമയം 40 മിനിറ്റ് വർദ്ധിപ്പിച്ചു നൽകിക്കൊണ്ട് എല്ലാ ശനിയാഴ്ചയും അവധിയാക്കണമെന്നാണ് യൂണിയനുകളുടെ പ്രധാന ആവശ്യം.
സെപ്റ്റംബർ 11-ലെ പണിമുടക്കിനു പുറമെ, സെപ്റ്റംബർ 28, 29, 30 തീയതികളിൽ മൂന്ന് ദിവസത്തെ ദേശീയ പണിമുടക്കിനും ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കിനും യൂണിയനുകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. സമരത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളമുള്ള പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനങ്ങളെ ഇത് ബാധിക്കാൻ സാധ്യതയുണ്ട്. എങ്കിലും എടിഎം, യൂടൽ ഇടപാടുകൾ പോലുള്ള ഡിജിറ്റൽ സേവനങ്ങൾ തടസ്സമില്ലാതെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.