തിരുവനന്തപുരം: മലയിൻകീഴ് വിളവൂർക്കലിൽ ഒന്നര വയസ്സുകാരിയായ മകളെ അമ്മ കഴുത്തറത്ത് കൊലപ്പെടുത്തി. അഭിജിത്ത് - ക്രിസ്റ്റി ദമ്പതികളുടെ മകൾ അന്ന (ഇവാന) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ കുട്ടിയുടെ അമ്മയായ ക്രിസ്റ്റിയെ മലയിൻകീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് വൈകുന്നേരത്തോടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. വീടിനുള്ളിൽ അതിക്രമിച്ചുകയറി മുറി പൂട്ടിയ ശേഷമാണ് ക്രിസ്റ്റി കുഞ്ഞിന്റെ കഴുത്തറുത്തത്. ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന കുഞ്ഞിനെ ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ വിളവൂർക്കലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകത്തിന് ശേഷം മുറിക്കുള്ളിൽ തന്നെ കഴിഞ്ഞിരുന്ന അമ്മയെ പൊലീസ് എത്തിയാണ് കസ്റ്റഡിയിലെടുത്തത്. ദമ്പതികൾ തമ്മിലുണ്ടായ വഴക്കിനെ തുടർന്നാണോ അതോ മറ്റ് മാനസിക പ്രശ്നങ്ങളാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തിൽ മലയിൻകീഴ് പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.