തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പരാമർശങ്ങളെ പരസ്യമായി തള്ളിയ മുഖ്യമന്ത്രിയുടെ നടപടിയിൽ കടുത്ത അമർഷവുമായി സമസ്ത കാന്തപുരം വിഭാഗം. ഭരണം നടത്താൻ മാത്രമുള്ളവരാണ് സർക്കാരെന്നും മതം വ്യാഖ്യാനിക്കാൻ മുഖ്യമന്ത്രി തുനിയേണ്ടതില്ലെന്നും കേരള മുസ്ലിം ജമാഅത്ത് നേതൃത്വം വ്യക്തമാക്കി.
സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നത് സംബന്ധിച്ച് കാന്തപുരം നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ കാന്തപുരത്തിന്റെ പ്രസ്താവന പുരോഗമന സമൂഹത്തിന് നിരക്കുന്നതല്ലെന്നും ഇസ്ലാമിക ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുന്നതാണെന്നും മുഖ്യമന്ത്രി വിമർശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സർക്കാരിനെതിരെ സമസ്ത രംഗത്തുവന്നത്.
മുഖ്യമന്ത്രിയുടെ പ്രസ്താവന ഇസ്ലാമിക മൂല്യങ്ങളെയും മതപണ്ഡിതന്മാരെയും അപമാനിക്കുന്നതാണെന്നും, അതിനാൽ പരാമർശം പിൻവലിച്ച് മുസ്ലിം സമുദായത്തോട് മാപ്പ് പറയണമെന്നും കാന്തപുരം വിഭാഗം ആവശ്യപ്പെട്ടു. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ നിർവഹിക്കേണ്ട ഭരണാധികാരികൾ മതപരമായ വിഷയങ്ങളിലും ആചാരങ്ങളിലും അനാവശ്യമായി അഭിപ്രായപ്രകടനം നടത്തുന്നത് ശരിയല്ലെന്നും സംഘടന കുറ്റപ്പെടുത്തി.
മതപരമായ വിഷയങ്ങളിൽ പണ്ഡിതർ പറയുന്ന കാര്യങ്ങളെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ വളച്ചൊടിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും നേതൃത്വം വ്യക്തമാക്കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.