ദുബായ്: സോഷ്യൽ മീഡിയ ഉള്ളടക്ക നിർമാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി മലയാളികളുടെ പുതിയ സ്റ്റാർട്ടപ്പായ 'റഷോട്ട്' (Rushot) ദുബായിൽ പ്രവർത്തനമാരംഭിച്ചു.
യാത്രകളിലും ചടങ്ങുകളിലും പങ്കെടുക്കുന്നവർക്ക് ഒറ്റ ക്ലിക്കിൽ ഫൊട്ടോഗ്രാഫർമാരെ ലൊക്കേഷനിൽ എത്തിച്ചുനൽകുന്നതാണ് ഈ ആപ്ലിക്കേഷന്റെ പ്രധാന സേവനം. എടുത്ത ഫോട്ടോകളും വിഡിയോകളും വെറും രണ്ട് മണിക്കൂറിനുള്ളിൽ എഡിറ്റ് ചെയ്ത് റീൽസായോ സ്റ്റോറികളായോ കസ്റ്റമർക്ക് ലഭ്യമാക്കും.
മലയാളിയായ ആർജെ അർഫാസ് ഇഖ്ബാലും അരുൺ മോഹനനും ചേർന്നാണ് ഈ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്. പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമായിട്ടുള്ള ഈ ആപ്പിലൂടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ ആവശ്യാനുസരണം വിവിധ പാക്കേജുകൾ തിരഞ്ഞെടുക്കാൻ സാധിക്കും. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും വ്‌ലോഗർമാർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന ഈ സംരംഭം ദുബായിലെ മിഡിയാ രംഗത്ത് ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.