തിരുവനന്തപുരത്ത് വയോധികയെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി

തിരുവനന്തപുരത്ത് വയോധികയെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരം ചാന്നാങ്കരയിൽ വയോധികയെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ചാന്നാങ്കര സ്വദേശിനിയായ മേഴ്സി (65) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് മേഴ്സിയുടെ മകളുടെ മകൻ ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.


ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു നാടിനെ ഞെട്ടിച്ച ക്രൂരകൃത്യം നടന്നത്. ഇരുവരും തമ്മിൽ മുൻപും വാക്കുതർക്കങ്ങളും കുടുംബവഴക്കുകളും ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഈ തർക്കത്തിനൊടുവിലുണ്ടായ പ്രകോപനമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

സംഭവസ്ഥലത്ത് എത്തിയ പൊലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തിവരികയാണ്. കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും കൊലപാതകത്തിനുള്ള കൃത്യമായ കാരണം ഉടൻ വ്യക്തമാക്കുമെന്നും പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !