ന്യൂഡൽഹി: വന്ദേമാതരം മുഴുവൻ സ്റ്റാൻസുകളും (ആറ് വരികളും) പാടണമെന്ന നിർദ്ദേശവും അതുമായി ബന്ധപ്പെട്ട പിഴവുകളും ശിക്ഷാ നടപടികളും ചോദ്യം ചെയ്ത് കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെ മറുപടി തേടി. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ദേശീയഗീതമായ വന്ദേമാതരത്തിലെ അവസാന നാല് സ്റ്റാൻസുകളിൽ ഹിന്ദു ദൈവങ്ങളെ പരാമർശിക്കുന്നുണ്ടെന്നും, ഇത് രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് എതിാണെന്നുമാണ് ഹർജിയിലെ പ്രധാന വാദം. വന്ദേമാതരത്തിന്റെ ആറു സ്റ്റാൻസുകളും നിർബന്ധമാക്കുന്നതും, ഇതിനെതിരേയുള്ള നടപടികൾ പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഹോണർ ആക്ടിൽ ഉൾപ്പെടുത്തി ഭേദഗതി കൊണ്ടുവന്നതും ഭരണഘടനാപരമായ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. മതപരമായ കാരണങ്ങളാലോ മനഃസാക്ഷിപരമായോ വന്ദേമാതരം ആലപിക്കാൻ തയ്യാറാകാത്തവർക്ക് മേൽ ക്രിമിനൽ ശിക്ഷാ നടപടികൾ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, 1986 ലെ പ്രശസ്തമായ 'ബിജോയ് ഇമ്മാനുവൽ' കേസ് വിധി ഇതിൽ ബാധകമാകുമെന്ന് നിരീക്ഷിച്ചു. വിഷയം കൂടുതൽ പരിശോധിക്കുന്നതിനായി കോടതി കേന്ദ്ര സർക്കാരിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ചു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.