ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രിയെന്ന വ്യാജേന ഔദ്യോഗിക ലെറ്റർ ഹെഡ് ഉപയോഗിച്ച് പരിഹാസ്യമായ രീതിയിൽ രാജിക്കത്ത് പുറത്തിറക്കിയ കോക്ക്‌റോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്കെയ്‌ക്കെതിരെ രൂക്ഷവിമർശനം.
ഔദ്യോഗിക ലെറ്റർ ഹെഡ് ദുരുപയോഗം ചെയ്തതിനും ആൾമാറാട്ടം നടത്തിയതിനും അദ്ദേഹത്തിനെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും സമൂഹമാധ്യമങ്ങളിലും മറ്റും വ്യാപക ആവശ്യമുയർന്നു.
ബാലാഘട്ടിൽ ആദിവാസി കുട്ടികൾ മരണപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് ഈ വിവാദം. മധ്യപ്രദേശിലെ ബി.ജെ.പി സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിച്ചുകൊണ്ട്, താൻ മുഖ്യമന്ത്രിയാണെന്ന് അവകാശപ്പെട്ടും മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ലെറ്റർ ഹെഡിന് സമാനമായ രൂപത്തിൽ തയ്യാറാക്കിയ കത്ത് അഭിജീത് ദീപ്കെ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു.
ആരോഗ്യമേഖലയിലെ പരാജയങ്ങളും ഗോത്രവിഭാഗങ്ങളുടെ ദയനീയ അവസ്ഥയും ചൂണ്ടിക്കാണിച്ചുള്ളതായിരുന്നു ഈ 'രാജിക്കത്ത്'. എന്നാൽ പ്രധാനപ്പെട്ട ഒരു ഉന്നത പദവിയുടെ ലെറ്റർ ഹെഡ് ദുരുപയോഗം ചെയ്ത് വ്യാജരേഖ ചമച്ചതിന് സമാനമായ കുറ്റകൃത്യമാണ് ദീപ്കെ നടത്തിയതെന്നും അതിനാൽ ഉടൻ തന്നെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ വേണമെന്നും ബി.ജെ.പി പ്രവർത്തകരും ചില സംഘടനകളും ആവശ്യപ്പെട്ടു. വിഷയം രാഷ്ട്രീയമായി വലിയ ചർച്ചയായിരിക്കുകയാണ്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.