ഫാമിൽ വ്യാജമദ്യ നിർമാണം; കുവൈത്തിൽ നാല് പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ ഫാം കേന്ദ്രീകരിച്ച് വ്യാജമദ്യം നിർമിക്കുകയും വിൽപന നടത്തുകയും ചെയ്ത കേസിൽ നാല് പ്രവാസികൾ അറസ്റ്റിൽ. ജഹ്‌റ ഗവർണറേറ്റിലെ അബ്ദലി റോഡിനോട് ചേർന്നുള്ള മരുഭൂമിയിലെ ഒരു ഫാമിലാണ് അധികൃതർ റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്.


രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സി.ഐ.ഡി) നടത്തിയ നീക്കത്തിനൊടുവിലാണ് അനധികൃത മദ്യനിർമാണ കേന്ദ്രം കണ്ടെത്തിയത്. ഫാമിൽ മദ്യം നിർമിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യം വാങ്ങാനായി അവിടെയെത്തിയ നാലാമത്തെയാളും പിടിയിലായിട്ടുണ്ട്.

പ്രതികളിൽ നിന്ന് മദ്യം നിറച്ച നൂറുകണക്കിന് പ്ലാസ്റ്റിക് കുപ്പികളും വാറ്റുപകരണങ്ങളും അസംസ്‌കൃത വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായവരിൽ ചിലർക്ക് നിലവിൽ മറ്റ് വഞ്ചനാകേസുകളിലും അറസ്റ്റ് വാറന്റുള്ളതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !