സൗദിയിൽ ലഹരിമരുന്ന് കേസ്: മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി

സൗദിയിൽ ലഹരിമരുന്ന് കേസ്: മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി

റിയാദ്: വൻതോതിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ സൗദി അറേബ്യയിൽ മലയാളി യുവാവിന് വധശിക്ഷ നടപ്പാക്കി. കണ്ണൂർ തലശ്ശേരി മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലി (41) ആണ് ദമ്മാമിലെ ജയിൽ വളപ്പിൽ വെച്ച് വധശിക്ഷയ്ക്ക് വിധേയനായത്. ശിക്ഷ നടപ്പാക്കിയ വിവരം സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.


2023-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒമാനിൽ നിന്ന് കരമാർഗം സൗദി അറേബ്യയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അബൂട്ടി സഞ്ചരിച്ചിരുന്ന ജി.എം.സി (GMC) വാൻ സുരക്ഷാ സേന തടഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിൽ രഹസ്യമായി ഒളിപ്പിച്ച നിലയിൽ 43 കിലോഗ്രാം വരുന്ന നിരോധിത ലഹരിവസ്തുക്കൾ പിടിച്ചെടുക്കുകയായിരുന്നു.

തന്റെ വാഹനത്തിലുണ്ടായിരുന്നത് മറ്റൊരാൾ നൽകിയ പാഴ്സൽ മാത്രമാണെന്നും, അതിൽ ലഹരിമരുന്നാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നുമാണ് അബൂട്ടി കോടതിയിൽ വാദിച്ചിരുന്നത്. എന്നാൽ പ്രോസിക്യൂഷൻ ഹാജരാക്കിയ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വിചാരണക്കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. ഈ വിധി പിന്നീട് അപ്പീൽ കോടതിയും സൗദി സുപ്രീം കോടതിയും ശരിവെച്ചു. സൗദി ഭരണാധികാരിയുടെ രാജവിജ്ഞാപനം (Royal Decree) കൂടി പുറത്തുവന്നതോടെയാണ് ശിക്ഷ നടപ്പാക്കാനുള്ള നടപടികൾ പൂർത്തിയായത്. ഇതുസംബന്ധിച്ച ഔദ്യോഗിക വിവരം ഇന്ത്യൻ എംബസിക്കും കൈമാറിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network