വല്യച്ചന്‍മലയില്‍ ജീപ്പുമായെത്തിയ വിശ്വാസി കുടുങ്ങി; ഒഴിവായത് വന്‍ ദുരന്തം

വല്യച്ചന്‍മലയില്‍ ജീപ്പുമായെത്തിയ വിശ്വാസി കുടുങ്ങി; ഒഴിവായത് വന്‍ ദുരന്തം

ഈരാറ്റുപേട്ട: അരുവിത്തുറ വല്യച്ചന്‍മലയിലെ കുത്തനെയുള്ള കാല്‍നടപ്പാതയിലൂടെ ജീപ്പ് ഓടിച്ചുകയറ്റാന്‍ ശ്രമിച്ച തീര്‍ത്ഥാടകനായ മധ്യവയസ്‌കന്‍ അപകടത്തില്‍പ്പെട്ടു. 

ബുധനാഴ്ച വൈകിട്ടോടെയാണ് കോട്ടയത്തുനിന്നെത്തിയ തീര്‍ത്ഥാടകന്‍ മഹീന്ദ്ര ഥാര്‍ ജീപ്പുമായി മലകയറാന്‍ ശ്രമിച്ച് കുടുങ്ങിയത്. ജീപ്പ് മറിഞ്ഞെങ്കിലും അത്ഭുതകരമായി ആര്‍ക്കും പരിക്കേറ്റില്ല.

വല്യച്ചന്‍മല തീര്‍ത്ഥാടനകേന്ദ്രത്തിലേക്കുള്ള ദിശാബോര്‍ഡ് കണ്ട് വാഹനം കടന്നുപോകാവുന്ന വഴിയാണെന്ന് തെറ്റിദ്ധരിച്ചാണ് ഇദ്ദേഹം കാല്‍നടയാത്രക്കാര്‍ക്കായി കല്ല് പാകിയ വഴിയിലൂടെ വാഹനം കയറ്റിയതെന്ന് അരുവിത്തുറ പള്ളി വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ വ്യക്തമാക്കി. കുരിശിന്റെ വഴിയുടെ ഒന്നാം സ്ഥലം എത്തിയതോടെ കുത്തനെയുള്ള കയറ്റത്തില്‍ നിയന്ത്രണം വിട്ട വാഹനം മറിയുകയായിരുന്നു.

തുടര്‍ന്ന് വാഹനം സ്വയം നേരെ നിന്നെങ്കിലും, അപകടം ഭയന്ന് തിരിച്ചിറക്കാന്‍ ശ്രമിച്ചതോടെ ഇരുവശങ്ങളിലുമുള്ള സുരക്ഷാ കൈവരികളില്‍ ഇടിച്ച് കുടുങ്ങി. കാല്‍നടയായി പോലും കയറാന്‍ പ്രയാസമുള്ള വഴിയിലാണ് അതിസാഹസികമായി ജീപ്പ് എത്തിയത്.

പരിഭ്രാന്തനായ ഡ്രൈവര്‍ താഴെ പള്ളിയിലെത്തി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയോടെ ട്രാക്ടര്‍ എത്തിച്ച് ജീപ്പ് വടംകെട്ടി വലിച്ച് സുരക്ഷിതമായി താഴെയിറക്കി. മലയിലേക്ക് വാഹനങ്ങള്‍ പോകാനായി മറ്റൊരു വഴി നിലവിലുണ്ടെന്ന കാര്യം അറിയാതെയാണ് ഇയാള്‍ ദുര്‍ഘടമായ നടപ്പാത തെരഞ്ഞെടുത്തത്. വലിയൊരു കൊക്കയിലേക്ക് വാഹനം മറിയാതെ സുരക്ഷാ കൈവരികളില്‍ തങ്ങിനിന്നതിനാല്‍ വന്‍ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !