കോഴിക്കോട്:: ആര്‍മി ക്യാംപില്‍ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവസൈനികൻ മരിച്ചു. കോഴിക്കോട് മുക്കം കാരമൂല സ്വദേശി കുറാമ്പ്ര(വലിയങ്ങ്) കുഞ്ഞാലിയുടെ മകന് മിദ്ലാജ് ആണ് മരിച്ചത്.
അസമിലെ ആര്‍മി ക്യാമ്പില്‍ വെച്ചായിരുന്നു ഹൃദയാഘാതം സംഭവിച്ചത്. ഉടന്‍ തന്നെ അദ്ദേഹത്തെ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം നാളെ മൃതദേഹം നാട്ടിലെത്തിക്കും. തുടര്‍ന്ന് കാരമൂല ആസാദ് മെമ്മോറിയല്‍ യുപി സ്കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും.മാതാവ്: ആമിന. ഭാര്യ: ഹന്ന തസ്നിം(ഗോതമ്പ് റോഡ്). മക്കള്‍: അഹമ്മദ് മാസിന്, മിന്‍സ ഫാത്തിമ. സഹോദരങ്ങള്‍: അഞ്ജു ഫാത്തിമ കൈതപ്പൊയില്‍, മിന്‍ഹാജ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.