കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

കോട്ടയം;കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

പത്തനംതിട്ട,ആലപ്പുഴ,ഇടുക്കി, വയനാട്, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ (05-08-2026) അവധി നൽകിയത്. കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. ആലപ്പുഴ, വയനാട് ജില്ലകളിൽ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. 

ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അങ്കണവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും അവധി നൽകി ജില്ലാ കളക്ടർ ഷാജി വി നായർ ഉത്തരവിറക്കി.പത്തനംതിട്ടയിൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ല. പത്തനംതിട്ട ജില്ലയിൽ നാളെയും മറ്റന്നാളും ഓറഞ്ച് അലർട്ട് ആണ്. 

സംസ്ഥാനത്തെ മഴക്കെടുതിയിൽ കെ ടെറ്റ് പരീക്ഷ കേന്ദ്രങ്ങളിൽ മാറ്റമുണ്ട്. മഴക്കെടുതി ബാധിക്കാത്ത കേന്ദ്രങ്ങളിൽ ഓഗസ്റ്റ് 8,9 തീയതികളിലെ പരീക്ഷ നടക്കും. തിരുവല്ല എം ജി എം എച്ച് എസ്‌ – ന് പകരം തിരുവല്ല എസ്‌ സി എസ്‌ എച്ച് എസ്‌ ൽ പരീക്ഷ നടക്കും. കുട്ടനാട് വിദ്യാഭ്യാസ ജില്ല കിടങ്ങറ ഗവണ്മെന്റ് എച്ച് എസ്‌ എസ്‌ ന് പകരം ആലപ്പുഴ സെന്റ് ജോസഫ് ഗേൾസ് എച്ച് എസ്‌ എസ്‌ ൽ നടക്കും. നിലവിൽ ലഭ്യമായ ഹാൾടിക്കറ്റ് ഉപയോഗിച്ച് തന്നെ പരീക്ഷ എഴുതാം.

അതേസമയം, കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാത്രികാല യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സർക്കാർ നാലാം ദിവസവും ഊർജിതമായി തുടരുകയാണ്. 

ജനങ്ങളുടെ സുരക്ഷയും ദുരിതാശ്വാസവുമാണ് പ്രഥമ പരിഗണനയെന്ന് റവന്യൂ മന്ത്രി എ പി അനിൽകുമാർ അറിയിച്ചു. ക്യാമ്പുകളിൽ നിന്ന് ആളുകൾ വീട്ടിലേക്ക് മടങ്ങുന്നത് വരെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇതേ രീതിയിൽ തന്നെ തുടരും. സംസ്ഥാനത്ത് 418 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 18,434 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്.

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. നദീതീരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണം. മഴക്കെടുതി യുമായുള്ള എല്ലാ കാര്യത്തിനും ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുമായി ബന്ധപ്പെടാവുന്നതാണെന്നും മന്ത്രി എ പി അനിൽകുമാർ പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !