ടി.ജി.മോഹൻദാസിന് ജാമ്യം,അറസ്റ്റിനു മുൻപ് പ്രതിക്ക് നോട്ടിസ് നൽകാത്തതെന്താണെന്ന് കോടതി

ടി.ജി.മോഹൻദാസിന് ജാമ്യം,അറസ്റ്റിനു മുൻപ് പ്രതിക്ക് നോട്ടിസ് നൽകാത്തതെന്താണെന്ന് കോടതി

തിരുവനന്തപുരം; ബിജെപി ബൗദ്ധിക വിഭാഗം മുൻ കൺവീനർ ടി.ജി.മോഹൻദാസിന് സിജെഎം കോടതി ജാമ്യം അനുവദിച്ചു.

ഉപാധികളോടെയാണ് ജാമ്യം. അടുത്ത മൂന്ന് ദിവസം അന്വേഷണവുമായി സഹകരിക്കണം. സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്. ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും കോടതി നിർ‍ദേശിച്ചു.കസ്റ്റഡി അപേക്ഷപോലും സമർപ്പിക്കാതെ പ്രതിയെ എങ്ങനെ കസ്റ്റഡിയിൽ എടുക്കാൻ കഴിയുമെന്ന് മോഹൻദാസിനുവേണ്ടി ഹാജരായ അഭിഭാഷകൻ ശാസ്തമംഗലം അജിത് വാദിച്ചു. 

ജൂലൈ 27നാണ് പരാതി ലഭിച്ചത്. ഓഗസ്റ്റ് 9നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതിനിടെ പൊലീസ് നോട്ടിസ് നൽകിയില്ല. പൊലീസ് അറിയിച്ചിരുന്നെങ്കിൽ യുട്യൂബിൽനിന്ന് വിഡിയോ നീക്കം ചെയ്യുമായിരുന്നു. പരാതി രാഷ്ട്രീയപ്രേരിതമാണെന്നും അഭിഭാഷകൻ വാദിച്ചു. അറസ്റ്റിനു മുൻപ് പ്രതിക്ക് നോട്ടിസ് നൽകാത്തതെന്താണെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. നോട്ടിസ് കൊടുത്താൽ പ്രതി ഒളിവിൽപോകുമായിരുന്നു എന്ന് പ്രോസിക്യൂഷൻ പറഞ്ഞു.

ജന്തർ മന്തറിൽ സമരം നടത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും അധിക്ഷേപിച്ച കേസിലാണ് ടി.ജി.മോഹൻദാസിനെ പൊലീസ് അറസ്റ്റു ചെയ്തത്. തിരുവനന്തപുരം സൈബർ പൊലീസ് സംഘം മട്ടാഞ്ചേരി ചെറളായിയിലെ വീട്ടിൽനിന്നാണു ഇന്നലെ മോഹൻദാസിനെ പിടികൂടിയത്. ഇൻസ്പെക്ടർ നൗഷാദിന്റെ നേതൃത്വത്തിലാണ് പൊലീസ് സംഘമെത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network