മലയാളി വിദ്യാർത്ഥിനിക്ക് ഇറ്റലിയിൽ ഒന്നരക്കോടിയോളം രൂപയുടെ ഫെലോഷിപ്പ്

മലയാളി വിദ്യാർത്ഥിനിക്ക് ഇറ്റലിയിൽ ഒന്നരക്കോടിയോളം രൂപയുടെ ഫെലോഷിപ്പ്

റോം ;മികച്ച ഗവേഷകർക്ക് ലഭിക്കുന്ന മേരി ക്യൂറി ഫെലോഷിപ് സ്വന്തമാക്കി നെല്ലങ്കര സ്വദേശി ആൻ സണ്ണി.

ഒന്നരക്കോടിയോളം രൂപയുടെ ഫെലോഷിപ്പാണ് ലഭിച്ചത്.ഇറ്റലിയിലെ റോമിലുള്ള ക്യുസാനോ യൂണിവേഴ്സിറ്റിയിലാണ് ഗവേഷണത്തിന്റെ ആദ്യഘട്ടം. എല്ലിനെ ബാധിക്കുന്ന വാതരോഗത്തെ നേരിടാൻ ഉപയോഗിക്കുന്ന ബയോസിറാമിക് മേഖലയിലാണ് ആൻ ഗവേഷണം നടത്തുന്നത്.

ഡൽഹി സർവകലാശാലയ്ക്കു കീഴിലുള്ള വെങ്കിടേശ്വര കോളജിൽനിന്ന് കെമിസ്ട്രിയിൽ ബിരുദവും വിഐടി വെല്ലൂരിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഷാർജയിൽ എൻജിനീയറായ തൃശൂർ നെല്ലങ്കര സ്വദേശി പനക്കൽ താരു സണ്ണിയുടെയും അഡ്വ. ലിൻഡയുടെയും മകളാണ് ആൻ സണ്ണി.

യൂറോപ്യൻ യൂണിയന്റെ ഗവേഷണ - നൂതനാശയ പദ്ധതിയായ ഹൊറൈസൺ യൂറോപ്പിന്റെ ഭാഗമായി നൽകുന്ന മേരി സ്ക്ലോഡോവ്സ്ക - ക്യൂറി ആക്‌ഷൻസ് (എംഎസ്‌സിഎ) ഗവേഷക ഫെലോഷിപ്പുകളാണ് പൊതുവേ മേരി ക്യൂറി ഫെലോഷിപ് എന്നറിയപ്പെടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച ഗവേഷകർക്ക് രാജ്യാന്തര തലത്തിൽ ഗവേഷണം നടത്താനും പുതിയ സാങ്കേതികവിദ്യകളും ഗവേഷണരീതികളും വികസിപ്പിക്കാനും അവസരം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഗവേഷകർക്ക് മറ്റൊരു രാജ്യത്തെ സർവകലാശാലയിലോ ഗവേഷണ സ്ഥാപനത്തിലോ പ്രവർത്തിക്കാനും രാജ്യാന്തര ഗവേഷണ പരിചയം നേടാനും ഈ ഫെലോഷിപ് അവസരമൊരുക്കുന്നു. ഗവേഷണച്ചെലവുകൾക്കൊപ്പം ഗവേഷകന്റെ വേതനം, യാത്ര, പരിശീലനം തുടങ്ങിയവയ്ക്കുള്ള ധനസഹായവും പദ്ധതിയുടെ ഭാഗമായി ലഭിക്കാം. ശക്തമായ മത്സരത്തിലൂടെയാണ് ഗവേഷകരെ തിരഞ്ഞെടുക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !