ന്യൂഡൽഹി: ലൈംഗിക പീഡനക്കേസിൽ ഗുസ്‌തി ഫെഡറേഷൻ മുൻ അധ്യക്ഷന്‍ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ വെറുതെ വിട്ട ഡൽഹി കോടതി വിധിക്കെതിരെ കടുത്ത വിയോജിപ്പുമായി ഒളിമ്പ്യൻ വിനേഷ് ഫോഗട്ട് രംഗത്തെത്തി.
രാജ്യത്തെ മുൻനിര ഗുസ്‌തി താരങ്ങൾ തെരുവിലിറങ്ങി മാസങ്ങളോളം നടത്തിയ വൻ പ്രതിഷേധങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ പുറത്തുവന്ന ഈ കോടതി വിധി നിരാശയിലാഴ്ത്തിയിരിക്കുകയാണ്.ഭരണകൂടവും സിസ്റ്റവും ഒന്നടങ്കം പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചതായി ആരോപിച്ച വിനേഷ് ഫോഗട്ട്, നീതിക്കായുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്നും വിധിക്കെതിരെ എത്രയും വേഗം മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നും വ്യക്തമാക്കി.വ്യവസ്ഥിതിക്കെതിരെയുള്ള വിമർശനം
ഭരണകക്ഷിയുടെ ശക്തനായ ഒരു നേതാവിനെതിരെ തെരുവിലിറങ്ങി എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ തന്നെ തങ്ങൾക്ക് വലിയ ധൈര്യം വേണ്ടിിവന്നു എന്ന് വിനേഷ് ഫോഗട്ട് സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു. തുടക്കം മുതൽ തന്നെ ബ്രിജ് ഭൂഷനെ സംരക്ഷിക്കാൻ സർക്കാരും ഭരണകൂടവും വ്യവസ്ഥിതിയും ഒരുപോലെയാണ് പ്രവർത്തിച്ചതെന്നും താരം ആരോപിച്ചു. രാഷ്ട്രീയ സ്വാധീനവും ഗുണ്ടാബലവും ഉപയോഗിച്ച് പല വനിതാ താരങ്ങളെയും പരാതി പിൻവലിക്കാൻ ബ്രിജ് ഭൂഷൺ ഭീഷണിപ്പെടുത്തിയതായും വിനേഷ് ഫോഗട്ട് വ്യക്തമാക്കി.പ്രതീക്ഷ കൈവിടാതെ ഗുസ്‌തി താരങ്ങൾ
കോടതി വിധിയിൽ കടുത്ത നിരാശയുണ്ടെങ്കിലും തങ്ങൾ പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് വിനേഷ് ഫോഗട്ട് അറിയിച്ചു. വിധിക്കെതിരെ ഉയർന്ന കോടതിയിൽ അപ്പീൽ നൽകാൻ അഭിഭാഷകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിനേഷ് ഫോഗട്ടിന്‍റെ പ്രസ്‌താവന പങ്കുവെച്ചുകൊണ്ട് പ്രമുഖ ഗുസ്‌തി താരം ബജ്‌രംഗ് പുനിയയും കോടതി വിധിയോടുള്ള വിയോജിപ്പ് പരസ്യമാക്കി.
ലൈംഗിക പീഡനത്തെ അതിജീവിച്ചവരുടെ വ്യക്തിത്വം സംരക്ഷിക്കുന്ന സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ കാരണം വിചാരണ വേളയിൽ വെളിപ്പെടുത്താതിരുന്ന തന്‍റെ പേര്, കേസിൽ പരാതി നൽകിയ ആറ് പേരിൽ ഒരാൾ താനാണെന്ന് കാണിച്ച് ഏതാനും മാസങ്ങൾക്ക് മുമ്പാണ് വിനേഷ് ഫോഗട്ട് പരസ്യമാക്കിയത്.
ബ്രിജ് ഭൂഷന്‍റെ പ്രതികരണം
അതേസമയം കോടതി വിധി സ്വാഗതം ചെയ്‌ത ബ്രിജ് ഭൂഷൺ ശരൺ സിംഗ്, താൻ ആദ്യമേ പറഞ്ഞതുപോലെ നിരപരാധിത്വം തെളിയിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് പ്രതികരിച്ചു. ആരോപണങ്ങൾ സത്യമാണെങ്കിൽ തൂങ്ങിമരിക്കാൻ തയ്യാറാണെന്ന് താൻ ആദ്യ ദിവസം തന്നെ പറഞ്ഞിരുന്നതായി ഓർമ്മിപ്പിച്ച അദ്ദേഹം, കോടതി വിധി തനിക്കും തന്‍റെ അനുയായികൾക്കും വലിയ ആശ്വാസമാണെന്നും കൂട്ടിച്ചേർത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.