പെരുമ്പാവൂർ; ബാറിന്റെ പാർക്കിങ് ഏരിയയിൽ വച്ച് യുവാവിനെ ആക്രമിച്ച 3 പേർ അറസ്റ്റിൽ.
പെരുമ്പാവൂർ കാരാട്ട് പള്ളിക്കര നെല്ലിപ്പിള്ളിൽ സിജിൽ ( 52 ), ഈയം കുഴിയിൽ ബൈജു (48), മാറമ്പിള്ളി പുത്തൻപുരയ്ക്കൽ ഷാനവാസ്(40) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.അഭിഷേക് എന്നയാളെയാണ് ആക്രമിച്ചത്. മദ്യപിച്ച് ബാറിൽ നിന്ന് പുറത്തിറങ്ങുന്ന വഴി ബാറിന്റെ വാതിൽ ദേഹത്ത് തട്ടിയതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം. വിവിധ സ്ഥലങ്ങളിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എൽ.അനിൽകുമാർ, എസ്ഐമാരായ അസിരിഫ് ഷഫീഖ് ,ജോജോ ജോർജ്, കെ.ആദർശ്, പി.കെ.വിനാസ്, എഎസ്ഐഎം ബി.സുബൈർ സിപിഒ എ.കെ.നജ്മി, എം.ബി.ജയന്തി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.