പിഎസ്‌സി കമ്മിഷൻ പുറത്തുവിടുന്നത് ഊതിപ്പെരുപ്പിച്ച കണക്കുകളെന്നു വിമർശനം

പിഎസ്‌സി കമ്മിഷൻ പുറത്തുവിടുന്നത് ഊതിപ്പെരുപ്പിച്ച കണക്കുകളെന്നു വിമർശനം

കോഴിക്കോട്  ;പബ്ലിക് സർവീസ് കമ്മിഷനെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ പ്രതിരോധിക്കാൻ കമ്മിഷൻ പുറത്തുവിടുന്നത് ഊതിപ്പെരുപ്പിച്ച കണക്കുകളെന്നു വിമർശനം.

നിയമന ശുപാർശയും നിയമനവും രണ്ടാണെന്നിരിക്കെ നിയമന ശുപാർശ നൽകിയവരുടെ മാത്രം കണക്കു പുറത്തുവിടുന്നതിലാണു വിമർശനം. കഴിഞ്ഞ 10 വർഷത്തിനിടെ എത്ര പേർക്കു പിഎസ്‍സി വഴി ജോലി കിട്ടി എന്നതിന്റെ കണക്ക് പുറത്തുവിടണമെന്നാണ് ആവശ്യം.കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 3.16 ലക്ഷം ഉദ്യോഗാർഥികൾക്ക് നിയമന ശുപാർശ നൽകി എന്നാണു പിഎസ്‍സിയുടെ കണക്ക്. 

ഒരേ ഉദ്യോഗാർഥികൾ തന്നെ പല റാങ്ക് പട്ടികകളിൽ ഉൾപ്പെടുമ്പോൾ അയച്ച പല ശുപാർശകളുടെ എണ്ണം കൂട്ടിയതാണ് ഈ കണക്ക്. ഒരാൾക്ക് ഒരു ജോലിയേ സ്വീകരിക്കാൻ കഴിയൂ എന്നിരിക്കെ എത്ര പേരാണു ജോലിയിൽ പ്രവേശിച്ചത് എന്ന കണക്കു പുറത്തുവരുന്നില്ല.

എൽഡി ക്ലാർക്ക്, സിവിൽ പൊലീസ് ഓഫിസർ, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തുടങ്ങി പ്രധാന തസ്തികകളിൽ ഒരേ ഉദ്യോഗാർഥി ഒന്നിലേറെ റാങ്ക് പട്ടികകളിൽ ഉൾപ്പെടാറുണ്ട്. അങ്ങനെ ഉൾപ്പെട്ട ഒറ്റ ഉദ്യോഗാർഥിക്ക് 4 നിയമന ശുപാർശ പബ്ലിക് സർവീസ് കമ്മിഷൻ അയയ്ക്കുന്നു. 

എന്നാൽ ഉദ്യോഗാർഥി ഉയർന്ന ശമ്പളവും ആനുകൂല്യവുമുള്ള ഒറ്റ തസ്തിക മാത്രമാണു തിരഞ്ഞെടുക്കുക. അപ്പോൾ ആ ഉദ്യോഗാർഥിക്കു കിട്ടിയ നിയമന ശുപാർശ– 4, നിയമനം–1. കണക്കിലെ ഈ പൊരുത്തക്കേട് വ്യക്തമാക്കണമെന്നാണ് ഏറെക്കാലമായി ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network