കോട്ടയം ;റബർ വില 300 രൂപയെന്ന മാജിക് നമ്പറിലേക്ക് കുതിക്കുന്നു; ലാറ്റക്സിന് എക്കാലത്തെയും ഉയർന്ന വില.
ഇന്നലെ ഓപ്പൺ മാർക്കറ്റിൽ ലാറ്റക്സ് സ്പോട്ട് വില കിലോഗ്രാമിന് 298 രൂപയെന്ന റെക്കോർഡിലെത്തി. ഗ്ലൗസ്, പ്രൊഫിലാറ്റിക്സ് മേഖലകളിൽ നിന്നുള്ള വൻ ഡിമാൻഡും മാർക്കറ്റിലെ ചരക്ക് ദൗർലഭ്യവുമാണു വില കുത്തനെ ഉയരാൻ കാരണം.കൂടാതെ, പശ്ചിമേഷ്യൻ രാജ്യങ്ങളിലെ രാഷ്ട്രീയ സംഘർഷങ്ങൾ മൂലം കടൽ മാർഗമുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതോടെ വിദേശത്തുനിന്നുള്ള ലാറ്റക്സ് ഇറക്കുമതി അസാധ്യമായി. ഇതും ആഭ്യന്തര മാർക്കറ്റിൽ ലാറ്റക്സ് ആവശ്യകതയും വിലയും കുതിച്ചുയരാൻ ഇടയാക്കി.
രാജ്യാന്തര മാർക്കറ്റിൽ ഷീറ്റ് റബർ വില കുറയുമ്പോഴും ആഭ്യന്തര വിപണി മുന്നേറ്റം തുടരുകയാണ്. ഇന്നലെ ബാങ്കോക്ക് മാർക്കറ്റിൽ ആർ.എസ്.എസ്- 4 ഗ്രേഡ് റബർ വില ഇടിഞ്ഞ് കിലോയ്ക്ക് 266.78 രൂപയിലെത്തി. എന്നാൽ കോട്ടയം, കൊച്ചി വിപണികളിൽ വില 284 രൂപയായി തുടരുന്നു.
പ്രധാന ഉൽപാദന രാജ്യങ്ങളിൽനിന്ന് മാർക്കറ്റിലേക്ക് റബറിന്റെ വരവ് ഉയർന്നതും ജപ്പാനിലെ ഒസാക്ക എക്സ്ചേഞ്ച്, സിംഗപ്പൂർ എക്സ്ചേഞ്ച് എന്നിവയുൾപ്പെടെയുള്ള ആഗോള ചരക്ക് മാർക്കറ്റുകളിൽ റബർ അവധി വ്യാപാരം താഴോട്ട് പോയതുമാണ് രാജ്യാന്തര വില ഇടിയാൻ കാരണം.
എന്നാൽ, ആഭ്യന്തര വിപണിയിൽ വൻ ഡിമാൻഡ് നിലനിൽക്കുന്നതും വില ഇനിയും ഉയർന്നേക്കുമെന്ന പ്രതീക്ഷയിൽ സ്റ്റോക്ക് മാർക്കറ്റിൽ എത്തിക്കാതെ കൈവശം വയ്ക്കുന്നതുമാണു ആഭ്യന്തര വില 284 രൂപയായി ഉയർത്തി നിർത്തിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.