അബിൻ വർക്കി എംഎൽഎയുടെ കാർ അപകടത്തിൽപ്പെട്ട് എംഎൽഎയ്ക്കും കൂടെയുണ്ടായിരുന്നവർക്കും പരിക്ക്

അബിൻ വർക്കി എംഎൽഎയുടെ കാർ അപകടത്തിൽപ്പെട്ട് എംഎൽഎയ്ക്കും കൂടെയുണ്ടായിരുന്നവർക്കും പരിക്ക്

പത്തനംതിട്ട ; അബിൻ വർക്കി എംഎൽഎയുടെ കാർ അപകടത്തിൽപ്പെട്ടു. ഇന്നലെ രാത്രി 11.45നു പുത്തൻപീടിക ഷട്ടർമുക്കിലായിരുന്നു അപകടം.

എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. എംഎൽഎയ്ക്കും കൂടെയുണ്ടായിരുന്ന 3 പേർക്കും, എതിരെ വന്ന കാർ ഓടിച്ചയാൾക്കും പരുക്കേറ്റു. അബിൻ വർക്കി എംഎൽഎ, ഡ്രൈവർ വിഷ്ണു, ജെറിൻ, അരുൺ എന്നിവർക്കും എതിരെ വന്ന കാറിലുണ്ടായിരുന്ന അതുമ്പുംകുളം സ്വദേശി സജി എന്നിവർക്കുമാണു പരുക്കേറ്റത്. 

എല്ലാവരെയും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിടിച്ച അബിൻവർക്കിയെ സിടി സ്കാനിനു വിധേയനാക്കി. ആറന്മുളയിലെ വെള്ളപ്പൊക്ക രക്ഷാപ്രവർത്തനങ്ങൾക്കു ശേഷം പത്തനംതിട്ടയിലെ ഓഫിസിലെത്തി പ്രക്കാനത്തെ വീട്ടിലേക്കു പോകുകയായിരുന്നു എംഎൽഎയും കൂടെയുള്ളവരും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network