ആദിശേഖർ വധക്കേസിലെ പ്രതി പ്രിയരഞ്ജന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.

ആദിശേഖർ വധക്കേസിലെ പ്രതി പ്രിയരഞ്ജന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.

ന്യൂഡൽഹി: കാട്ടാക്കടയിലെ ആദിശേഖർ വധക്കേസിലെ പ്രതി പ്രിയരഞ്ജന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.

കേസിലെ ശിക്ഷ മരവിപ്പിച്ചുകൊണ്ടാണ് ജസ്റ്റിസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ജാമ്യം അനുവദിച്ചത്. പ്രിയരഞ്ജന് ജീവപര്യന്തം കഠിനതടവും 10 ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തിട്ടുണ്ട്.പൂവച്ചൽ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലിൽ പ്രിയരഞ്ജൻ മൂത്രമൊഴിച്ചതിനെ ആദിശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യം നിമിത്തം ആദിശേഖറിനെ പ്രതി കാറിടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. 

ക്ഷേത്രത്തിനു സമീപത്തെ റോഡിൽ സൈക്കിളിൽ കയറാൻ ആദിശേഖർ ശ്രമിക്കുന്നതിനിടെ പിന്നിലൂടെ കാറിലെത്തിയ പ്രതി ഇടിച്ചു തെറിപ്പിച്ചശേഷം നിർത്താതെ ഓടിച്ച് പോവുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാൻഡിങ് കോൺസൽ ജയിംസ് പി. തോമസാണ് ഹാജരായത്. എന്നാൽ, ആദിശേഖറിനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യം പ്രിയരഞ്ജന് ഇല്ലായിരുന്നുവെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷക സ്വീന മാധവൻ നായർ വാദിച്ചു. കാറിന്റെ നിയന്ത്രണം വിട്ട് കുട്ടിയെ ഇടിച്ചാണ് മരണമുണ്ടായതെന്നാണ് പ്രതിഭാഗത്തിന്റെ വാദം. 

വിചാരണ കോടതി വിധിച്ച ശിക്ഷയ്‌ക്കെതിരെ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിൽ ആണെന്നും അതിൽ തീർപ്പ് ഉണ്ടാകുന്നതുവരെ ജാമ്യം അനുവദിക്കണമെന്നും അഭിഭാഷക ആവശ്യപ്പെട്ടു. തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്. ശിക്ഷ വിധിച്ച വിചാരണ കോടതി വിധിയിലെ 41-ാം പാരഗ്രാഫിൽ തന്നെ പ്രോസിക്യൂഷൻ കണ്ടെത്തലുകളിൽ സംശയം രേഖപെടുത്തുന്നയാണ് പ്രതി ഭാഗത്തിന്റെ മറ്റൊരു വാദം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !