സിപിഎം നിയന്ത്രണത്തിലുള്ള രണ്ടു സംഘടനകൾ കർക്കടകവാവ് ദിനത്തിൽ നടത്തുന്ന പരിപാടികളിൽ അടിമുടി പൊരുത്തക്കേട്

കണ്ണൂർ ;സിപിഎം നിയന്ത്രണത്തിലുള്ള രണ്ടു സംഘടനകൾ കർക്കടകവാവ് ദിനത്തിൽ നടത്തുന്ന പരിപാടികളിൽ അടിമുടി പൊരുത്തക്കേട്.

പയ്യാമ്പലത്ത് വിശ്വാസികൾക്കു കൈത്താങ്ങും പടിയൂരിൽ പന്നിയിറച്ചി ചാലഞ്ചുമാണു പരിപാടികൾ. പയ്യാമ്പലത്തെ പരിപാടി വിശ്വാസികളുടെ പിന്തുണ ആർജിക്കാനാണെന്നു വ്യക്തം. കർക്കടകവാവ് ദിനത്തിലെ പന്നിയിറച്ചി ചാലഞ്ച് എന്തിനെന്നതിൽ അവ്യക്തതയും ദുരൂഹതയും.പിതൃതർപ്പണത്തിനു പയ്യാമ്പലത്തെത്തുന്ന വിശ്വാസികൾക്കായി സിപിഎമ്മിന്റെ സാന്ത്വനപരിചരണ വിഭാഗമായ ഐആർപിസിയാണു സൗകര്യമൊരുക്കുന്നത്. 

ലഘുഭക്ഷണം, ആംബുലൻസ് സേവനം, വൈദ്യസഹായം എന്നിവ ഒരുക്കുന്നുണ്ട്. പാർട്ടി വിശ്വാസികൾക്ക് എതിരല്ലെന്ന നിലപാട് പ്രഖ്യാപിക്കപ്പെട്ടതോടെയാണ് ഐആർപിസി ഏതാനും വർഷമായി ഈ മേഖലയിൽ ഇടപെടുന്നത്.പന്നിയിറച്ചി ചാലഞ്ച് നടത്തുന്നത് സിപിഎം നിയന്ത്രണത്തിലുള്ള പടിയൂർ കരവൂർ എകെജി വായനശാല ആൻഡ് ഗ്രന്ഥാലയമാണ്. ഒരു കിലോ പന്നിയിറച്ചി 370 രൂപയ്ക്കു നൽകും. 

ഓണാഘോഷ പരിപാടിയുടെ ഭാഗമായാണ് ഇതു പ്രഖ്യാപിച്ചതെങ്കിലും പന്നിയിറച്ചി ചാലഞ്ച് നടത്തുന്നതു കർക്കടകവാവു ദിനത്തിലാണെന്നു പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ നടത്തിയിരുന്ന പൂക്കളമത്സരത്തിനു പകരമായാണ് പന്നിയിറച്ചി ചാലഞ്ച്. കർക്കടകവാവും പന്നിയിറച്ചിയും തമ്മിൽ ബന്ധമില്ലാതിരുന്നിട്ടും വിശ്വാസികൾ പിതൃസ്മരണ പുതുക്കുന്ന ദിനത്തിൽ ഇത്തരമൊരു പരിപാടിക്കു സംഘാടകർ ഇറങ്ങിയതിന്റെ അനൗചിത്യമാണു ചർച്ചയാകുന്നത്. 

വിശ്വാസിസമൂഹത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിൽ സിപിഎമ്മിനുള്ള ആശയക്കുഴപ്പമാണ് ഇത്തരം ഇടപെടലുകളിൽ മുഴച്ചുനിൽക്കുന്നത്.പി.ജയരാജൻ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത്, പാർട്ടി വിശ്വാസികൾക്ക് എതിരല്ലെന്നു കാണിക്കാൻ ശ്രീകൃഷ്ണജയന്തി ദിനത്തിൽ ഘോഷയാത്രകൾ സംഘടിപ്പിച്ചിരുന്നെങ്കിലും പിന്നീടത് ഉപേക്ഷിച്ചു. വയനാട് പുനരധിവാസഫണ്ട് സമാഹരിക്കാൻ ഡിവൈഎഫ്ഐ പന്നിയിറച്ചി ചാലഞ്ച് നടത്തിയതു നേരത്തേ വിവാദമായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !