കയ്യേറ്റമൊഴിപ്പിക്കൽ നടപടികൾ പാതിവഴിയിൽ അവസാനിപ്പിച്ചതോടെ,വഴിയോര കച്ചവടങ്ങൾ വ്യാപകമാകുന്നു

കയ്യേറ്റമൊഴിപ്പിക്കൽ നടപടികൾ പാതിവഴിയിൽ അവസാനിപ്പിച്ചതോടെ,വഴിയോര കച്ചവടങ്ങൾ വ്യാപകമാകുന്നു

മൂന്നാർ ;കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ ഒരു ഭാഗത്തെ കയ്യേറ്റമൊഴിപ്പിക്കൽ നടപടികൾ പാതിവഴിയിൽ അവസാനിപ്പിച്ചതോടെ മറുഭാഗത്ത് വീതികൂട്ടൽ പണികൾ തടസ്സപ്പെടുത്തി വഴിയോര കച്ചവടങ്ങൾ വ്യാപകമാകുന്നു.

ദേശീയപാതയിലെ ഹെഡ് വർക്സ് ഡാമിനു താഴെ മുതൽ രണ്ടാം മൈൽ വരെയുള്ള ഭാഗത്താണ് വഴിയോരം കയ്യേറി ദിനംപ്രതി പുതിയ കടകൾ സ്ഥാപിക്കുന്നത്.ദേശീയപാത വീതികൂട്ടലിന്റെ ഭാഗമായി നിലവിൽ രണ്ടാം മൈൽ മുതൽ മൂന്നാർ വരെയുള്ള ഭാഗത്താണ് നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നത്. 

ഈ ഭാഗത്ത്‌ പണികൾ തടസ്സപ്പെടുത്തിയാണ് പെട്ടിക്കടകൾ സ്ഥാപിക്കുന്നത്. ഒരു വർഷം മുൻപ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഒഴിപ്പിച്ച രണ്ടാംമൈൽ മുതൽ ഹെഡ്‌ വർക്സ് ഡാം വരെയുള്ള ഭാഗത്ത് പുതുതായി 12 കടകളാണ് സ്ഥാപിച്ചത്.

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ദേശീയപാതയിലെ പഴയ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള ഭാഗത്തെ 150ൽ അധികം വഴിയോരക്കടകൾ ഒരു മാസം മുൻപാണ് ദേശീയ പാത അധികൃതരും റവന്യു വകുപ്പും ചേർന്ന് ഒഴിപ്പിച്ചത്. രണ്ടാം ഘട്ട ഒഴിപ്പിക്കൽ പ്രാദേശിക നേതാക്കളുടെ എതിർപ്പിനെ തുടർന്ന് നിലച്ചതോടെയാണ് ദേശീയ പാതയോരങ്ങളിൽ വീണ്ടും കയ്യേറ്റങ്ങൾ വ്യാപകമായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network