കെ.എം മാണി എഡ്യുക്കേഷണൽ എക്‌സലൻസ് അവാർഡ് 2026: പുരസ്‌കങ്ങൾ ജോസ് കെ മാണി എം പി സമ്മാനിക്കും.

കെ.എം മാണി എഡ്യുക്കേഷണൽ എക്‌സലൻസ് അവാർഡ് 2026: പുരസ്‌കങ്ങൾ ജോസ് കെ മാണി എം പി സമ്മാനിക്കും.

പാലാ : കെ.എം മാണി എഡ്യുക്കേഷണൽ എക്‌സലൻസ് അവാർഡ് 2026 ന്റെ പാലാ നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാരങ്ങൾ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എംപി ഓഗസ്റ്റ് 16 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു 2.30ന്  പാലാ കിസ്കോ ബാങ്കിന്റെ ഓഡിറ്ററിയയത്തിൽ വച്ച് സമ്മാനിക്കും.

യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം പ്രസിഡന്റ്‌ തോമസുകുട്ടി വരിക്കയിൽ  അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് സിറിയക് ചാഴികാടൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും.

കേരളാ യൂത്ത്ഫ്രണ്ട് എം  പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ വിഷയങ്ങളിലും 100,% മാർക്ക് വാങ്ങുകയോ കുറഞ്ഞപക്ഷം ഏതെങ്കിലും ഒരുവിഷയത്തിനെങ്കിലും 100% മാർക്കുവാങ്ങുകയോ ചെയ്തിട്ടുള്ള  വിദ്യാർത്ഥികൾക്കും,എല്ലാ വിഷയങ്ങളിലും ഫുൾ A+ വാങ്ങിയിട്ടുള്ള കുട്ടികൾക്കാണ് സമ്മാനങ്ങൾ നൽകുന്നത്. അതുകൂടാതെ

എല്ലാ ജില്ലകളിലും യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നതാണ്. പുരസ്കാരത്തിന് അർഹരായവർ https://awards.kyfm.co.in 

എന്ന ലിങ്ക് ഉപയോഗിച്ച് ഓഗസ്റ്റ് 11ന് മുമ്പായി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഈ വർഷം പത്താം ക്‌ളാസിലും പ്ലസ്ടു വിലും മുഴുവൻ വിഷയങ്ങളിലും A+ നേടിയിട്ടുള്ള വിദ്യാർത്ഥികൾക്കും,CBSE, ICSE പരീക്ഷകളിൽ 90%നമോ അതിനു മുകളിലോ മാർക്ക് നേടിയിട്ടുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും അവാർഡിന് അപേക്ഷിക്കാവുന്നതാണ്. 

കൂടുതൽ വിവരങ്ങൾക്ക് - യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി വരിക്കയിലുമായി ബന്ധപ്പെടാവുന്നതാണ്. 8547673583.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network