പുതുപ്പള്ളി ;വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ 30ന് പുതുപ്പള്ളിയിൽ.
മണ്ഡലത്തിന്റെ ക്രിക്കറ്റ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഉമ്മൻ ചാണ്ടി ഫൗണ്ടേഷനാണ് ഗെയ്‌ലിനെ എത്തിക്കുന്നതെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ അറിയിച്ചു. ഗ്രിഗോറിയൻ സ്കൂൾ മൈതാനിയിൽ രാവിലെ 10.30നു ഹെലികോപ്റ്ററിലെത്തുന്ന ക്രിസ് ഗെയ്ൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കും. തുടർന്ന് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിനായി പരിഗണിക്കുന്ന മണ്ഡലത്തിലെ സ്ഥലങ്ങൾ സന്ദർശിക്കും.തുടർന്ന് വെന്നിമല ശ്രീരാമലക്ഷ്മണസ്വാമി ക്ഷേത്രത്തിലും എത്തുന്ന അദ്ദേഹം വെന്നിമല ഗുരുദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നടക്കുന്ന ചടങ്ങിൽ വെന്നിമല ഹെറിറ്റേജ് ആൻഡ് കൾചറൽ സെന്ററിന്റെ ലോഗോ പ്രകാശനം ചെയ്യും. വിദ്യാർഥികൾക്ക് ക്രിസ് ഗെയ്‌ലുമായി സംവദിക്കാനുള്ള അവസരം ഒരുക്കുന്നതും പരിഗണനയിലുണ്ട്. ‘യൂണിവേഴ്സ് ബോസ്’ എന്നറിയപ്പെടുന്ന ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് ട്വന്റി20 ക്രിക്കറ്റിലെ ഭൂരിഭാഗം ബാറ്റിങ് റെക്കോർഡുകളും.
വേഗമേറിയ സെഞ്ചറി, ഉയർന്ന സ്കോർ, ആയിരത്തിലധികം സിക്സറുകൾ തുടങ്ങിയ റെക്കോർഡുകളിലൂടെ ശ്രദ്ധേയനാണ്. ഐപിഎല്ലിൽ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് താരമായിരുന്ന അദ്ദേഹം കേരള ക്രിക്കറ്റ് ലീഗിൽ നിലവിലെ ചാംപ്യൻമാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ സഹ ഉടമയുമാണ്. ടീമിന്റെ മത്സരം കാണാൻ 29ന് അദ്ദേഹം തിരുവനന്തപുരത്തെത്തും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.