വാഷിംഗ്ടൺ: അമേരിക്കയിൽ ജന്മാവകാശ പൗരത്വം (Birthright Citizenship) നിയന്ത്രിക്കുന്നതിന്റെ ഭാഗമായി “ബെർത്ത് ടൂറിസം” പൂർണമായി നിരോധിച്ചുകൊണ്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ രണ്ട് എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പുവെച്ചു.
ഗർഭിണികളായ വിദേശികൾ അമേരിക്കയിലെത്തി കുഞ്ഞുങ്ങൾക്ക് ജന്മം നൽകി പൗരത്വം നേടിയെടുക്കുന്ന രീതി തടയുകയാണ് ഈ നീക്കത്തിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നത്. മുൻപ് പുറപ്പെടുവിച്ച പൗരത്വ നിയന്ത്രണ ഉത്തരവ് സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി തള്ളിയതിന് തൊട്ടുപിന്നാലെയാണ്, വാഷിംഗ്ടണിൽ വെച്ച് വ്യാഴാഴ്ച ട്രംപ് പുതിയ ഉത്തരവുകൾ പ്രഖ്യാപിച്ചത്.അമേരിക്കൻ ഭരണഘടനയുടെ 14-ാം ഭേദഗതി പ്രകാരം രാജ്യത്ത് ജനിക്കുന്ന കുട്ടികൾക്ക് സ്വാഭാവിക പൗരത്വം ലഭിക്കാറുണ്ട്. എന്നാൽ വിസ ദുരുപയോഗം ചെയ്ത് ഇത്തരം ആനുകൂല്യം നേടുന്നത് അനുവദിക്കില്ലെന്നും, വൈറ്റ് ഹൗസിൽ ഉത്തരവിൽ ഒപ്പുവെച്ച നിമിഷം മുതൽ ബെർത്ത് ടൂറിസത്തിനായുള്ള വിസ വിതരണം തടഞ്ഞതായും ട്രംപ് ഭരണകൂടം വ്യക്തമാക്കി.
പുതിയ നിബന്ധനകൾ പ്രകാരം വിദേശ സർക്കാർ ജീവനക്കാരുടെയും, “alien enemies” എന്ന് അമേരിക്ക കണക്കാക്കുന്ന വ്യക്തികളുടെയും കുട്ടികൾക്ക് ലഭിച്ചിരുന്ന ചില അവകാശങ്ങളും റദ്ദാക്കപ്പെടും.

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.