അന്തർദേശീയ ഗോത്ര ദിനം ആചരിച്ചു; നെടുമങ്ങാട് നഗരത്തിൽ ഗോത്ര പൈതൃകത്തിന്റെ കാഴ്ചവിരുന്നൊരുക്കി ആദിവാസി മഹാസഭ

നെടുമങ്ങാട്: ഐക്യരാഷ്ട്രസഭ അന്തർദേശീയ ഗോത്ര ദിനമായി പ്രഖ്യാപിച്ച ഓഗസ്റ്റ് 9 വിപുലമായ പരിപാടികളോടെ നെടുമങ്ങാട്ട് ആചരിച്ചു. ആദിവാസി മഹാസഭയുടെ നേതൃത്വത്തിലായിരുന്നു വിവിധ പരിപാടികൾ സംഘടിപ്പിച്ചത്.

രാവിലെ 10 മണിക്ക് നെടുമങ്ങാട് നഗരസഭ ചെയർമാൻ അഡ്വ. ആർ. ജയദേവൻ പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായത്.

തുടർന്ന് ഉച്ചയ്ക്ക് 2 മണിക്ക് നടന്ന സാംസ്കാരിക സമ്മേളനം ആദിവാസി മഹാസഭ സംസ്ഥാന പ്രസിഡന്റ് മോഹൻ ത്രിവേണിയുടെ അധ്യക്ഷതയിൽ ചേർന്നു. പാലോട് എം.എൽ.എ. എസ്. സുധീർഷ സമ്മേളനം ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് നഗരസഭ ചെയർമാൻ അഡ്വ. ആർ. ജയദേവൻ മുഖ്യപ്രഭാഷണം നടത്തി. ചരിത്രകാരൻ വെള്ളനാട് രാമചന്ദ്രൻ ആശംസകൾ നേർന്നു.

ആദിവാസി മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ശശികുമാർ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം ടി. വിക്രമൻ നന്ദിയും രേഖപ്പെടുത്തി.

ചടങ്ങിനോടനുബന്ധിച്ച് പാലോട് എം.എൽ.എ. എസ്. സുധീർഷയ്ക്ക് ജനസേവ ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചു. രജിത ഞാറനീലിക്ക് ജനസേവ ഗൗരവ പുരസ്കാരവും സമ്മാനിച്ചു.

ഗോത്ര ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ചടങ്ങിൽ ആദരിച്ചു. അഗസ്ത്യാർകൂടം മുഖ്യപൂജാരി ഭഗവാൻ കാണിക്ക് ആദിവാസി മഹാസഭ വർക്കിംഗ് പ്രസിഡന്റ് എ. ശ്രീകുമാർ പുരസ്കാരം നൽകി. കാട്ടിലെകുഴി ധർമ്മശാസ്താ കൈകൊട്ടിക്കളി ക്യാപ്റ്റൻ ലയയ്ക്ക് സംസ്ഥാന ട്രഷറർ ആർ. വിജയനും, പാലോട് ചുവടരങ്ങ് കൈകൊട്ടിക്കളി ക്യാപ്റ്റൻ രാഹുലിന് സംസ്ഥാന വൈസ് പ്രസിഡന്റ് ജി. മധുസൂദനനും പുരസ്കാരങ്ങൾ സമ്മാനിച്ചു. ഉറിയാക്കോട് ഗൗതം എ. അരുണിന് ആലാപന പ്രതിഭ പുരസ്കാരവും നൽകി.

ആദിവാസി മഹാസഭ സെക്രട്ടറി പി. സുഗതൻ, ഓർഗനൈസിംഗ് സെക്രട്ടറിമാരായ വില്യാൻകാണി, ഒ.എസ്. ജയ, കെ. പ്രതാപൻ, സംസ്ഥാന കമ്മിറ്റി അംഗം ജി. രജിത, ഊരുമൂപ്പന്മാരായ ഡി. സദാനന്ദൻ, സുരേന്ദ്രൻ, സുജാത, എസ്. തുളസി തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.

തുടർന്ന് പൊട്ടാമാവ് പരമ്പരാഗത ഗോത്ര കലാസംഘം ശങ്കുലിയുടെ നേതൃത്വത്തിൽ വിവിധ ഗോത്ര കലാപരിപാടികൾ അരങ്ങേറി. ഗോത്ര പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും വൈവിധ്യം വിളിച്ചോതുന്ന കലാപ്രകടനങ്ങൾ ശ്രദ്ധേയമായി.

ഇതിന് പിന്നാലെ സംസ്ഥാന നേതാക്കളുടെ അകമ്പടിയോടെ ആദിവാസി മഹാസഭ സംസ്ഥാന പ്രസിഡന്റ് മോഹൻ ത്രിവേണിയുടെ നേതൃത്വത്തിൽ സാംസ്കാരിക ഘോഷയാത്രയും സംഘടിപ്പിച്ചു. ഗോത്ര പൈതൃക കലാരൂപങ്ങൾ അണിനിരന്ന ഘോഷയാത്ര ടൗൺ ഹാളിൽ നിന്ന് ആരംഭിച്ച് ബസ് സ്റ്റാൻഡ്, സൂര്യ റോഡ്, ചന്തമുക്ക്, കച്ചേരി ജംഗ്ഷൻ, സത്രംമുക്ക് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ടൗൺ ഹാളിൽ സമാപിച്ചു.

ഗോത്ര കലകളുടെയും പാരമ്പര്യ വേഷങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും കാഴ്ചകളുമായി നഗരത്തിലൂടെ കടന്നുപോയ ഘോഷയാത്ര നെടുമങ്ങാടിന് വേറിട്ട അനുഭവമായി.

ഗോത്ര ജനതയുടെ പാരമ്പര്യവും സംസ്കാരവും അറിവും സംരക്ഷിക്കാനും വരും തലമുറകളിലേക്ക് കൈമാറാനും പ്രതിജ്ഞയെടുത്താണ് വിവിധ ഊരുകളിൽ നിന്നെത്തിയവർ ചടങ്ങുകൾക്ക് സമാപനം കുറിച്ച് മടങ്ങിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !