കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം...!

കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം...!

ഫോർട്ട്കൊച്ചി: എറണാകുളം ജില്ലയിൽ കടുങ്ങല്ലൂരിലും ഫോർട്ട്കൊച്ചി അമരാവതിയിലും കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം.

കിഴക്കേ കടുങ്ങല്ലൂരിൽ നാലാംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. അമരാവതിയിൽ ബൈക്കിലെത്തിയ രണ്ടുപേർ അഞ്ചാം ക്ലാസുകാരനെ നിർബന്ധമായി പിടിച്ച് വണ്ടിയിൽ കയറ്റാനാണ് ശ്രമിച്ചത്. 

രണ്ടിടത്തും കുട്ടികൾ സമീപത്തെ കടകളിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.കിഴക്കേ കടുങ്ങല്ലൂരിൽ ചൊവ്വാഴ്ച വൈകീട്ട് പമ്പുകവലയിലായിരുന്നു സംഭവം. കടുങ്ങല്ലൂരിലെ സ്വകാര്യ സ്‌കൂൾ വിട്ടുവന്ന കുട്ടിയെ വീട്ടിൽ കൊണ്ടുപോയിവിടാം എന്നുപറഞ്ഞ് യുവാവ് കൈയിൽ പിടിക്കുകയായിരുന്നു. 

കുട്ടി കുതറിയോടി സമീപത്തെ കടയിലേക്കു കയറി. പിന്നാലെ യുവാവും കടയിലെത്തി. തന്റെ സഹോദരിയുടെ മകളാണെന്നും കുട്ടിയെ കൂടെ വിടണമെന്നും ഇയാൾ കടക്കാരോടു പറഞ്ഞു. 

എന്നാൽ, അയാൾ തന്റെ ആരുമല്ലെന്ന് കുട്ടി പറഞ്ഞതോടെ യുവാവ് കടന്നുകളയാൻ ശ്രമിച്ചു. ഇതോടെ അവിടെയുണ്ടായിരുന്നവർ അയാളെ പിടിച്ചുവെച്ചു. സംഭവമറിഞ്ഞെത്തിയ പഞ്ചായത്തംഗം ശ്രീകുമാർ മുല്ലേപ്പിള്ളി പോലീസിൽ വിവരമറിയിച്ചു. ബിനാനിപുരം പോലീസെത്തി യു.സി. കോളേജ് സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തു. 

കുട്ടിയുടെ രക്ഷിതാക്കൾക്ക് പരാതിയില്ലെന്നറിയിച്ചതിനാൽ സംഭവത്തിൽ കേസെടുത്തിട്ടില്ലെന്ന് ബിനാനിപുരം പോലീസ് പറഞ്ഞു. അമരാവതിയിൽ വൈകീട്ട് അഞ്ചുമണിയോടെ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോയ അഞ്ചാം ക്ലാസുകാരനെയാണ് തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. 

ബൈക്കിലെത്തിയ രണ്ടുപേർ കുട്ടിയെ കയറി പിടിക്കുകയും വണ്ടിയിലേക്ക് കയറടാ എന്ന് പറഞ്ഞ് വലിക്കുകയുമായിരുന്നുവത്രെ. കുതറി ഓടിയ കുട്ടി സമീപത്തെ കടയിലേക്ക് കയറി. കടക്കാരി കുട്ടിയുടെ പിതാവിനെ വിവരമറിയിച്ചു. പിതാവ് ഫോർട്ട്കൊച്ചി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !