കോട്ടയം; മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ നിലവിൽ റെഡ് അലർട്ട് തുടരുന്നു.
പുഴകളിൽ ജലനിരപ്പ് ഉയരുകയാണ്. പൂഞ്ഞാർ തെക്കേക്കര (212.6 എം.എം.) , കുമരകം (110 എം.എം.), വാഗമൺ (314 എം.എം.), മേച്ചാൽ (218 എം.എം.), പാതാമ്പുഴ (179 എം.എം.) എന്നിവിടങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.28 വില്ലേജുകളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു.മീനച്ചിൽ താലൂക്കിലെ പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ നടുഭാഗം, തീക്കോയി, ഭരണങ്ങാനം, തലനാട്, മൂന്നിലവ്, ഈരാറ്റുപേട്ട, ളാലം, പുലിയന്നൂർ, മീനച്ചിൽ, പൂവരണി, കൊണ്ടൂർ, കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി വടക്ക്, കോരുത്തോട്, എലിക്കുളം, ചങ്ങനാശേരി താലൂക്കിലെ നെടുംകുന്നം, തോട്ടക്കാട്, വെള്ളാവൂർ, തൃക്കൊടിത്താനം, വാകത്താനം, കുറിച്ചി, കോട്ടയം താലൂക്കിലെ അയ്മനം, അതിരമ്പുഴ, പുതുപ്പള്ളി, അയർക്കുന്നം, കൂരോപ്പട എന്നിവിടങ്ങളിലാണ് മഴക്കെടുതി രൂക്ഷമായത്.
3 വീടുകൾ പൂർണ്ണമായും 15 വീടുകൾ ഭാഗീകമായു തകർന്നു. 26 ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്. മണ്ണിടിച്ചിൽ സാധ്യതാപ്രദേശങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. നദികളിലെ ജലനിരപ്പ് മുന്നറിയിപ്പുനില കടന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ഏത് അടിയന്തിര സാഹചര്യവും നേരിടാൻ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പ്രശ്‌നബാധിത പ്രദേശങ്ങളിൽ നിയോഗിച്ചിട്ടുണ്ട്.
തിരക്കേറിയ മണ്ണാറക്കുളഞ്ഞി -കോഴഞ്ചേരി റോഡിനു സൈഡിലുള്ള കടമ്മനിട്ട എം ടി എൽ പി സ്കൂളിന്റെ 24 അടി ഉയരമുള്ള മതിൽ ഇന്ന് രാവിലെ പെയ്ത കനത്ത മഴയിൽ ഇടിഞ്ഞു വീണു. ഫിലിപ്പ് അഞ്ചാനി (ബ്ലോക്ക് പഞ്ചായത്ത് അംഗം), പൊന്നമ്മ മാത്യു (ഗ്രാമ പഞ്ചായത്ത് അംഗം), റോയ് കൊന്നക്കൽ, മനോജ് മാടപ്പള്ളിൽ എന്നിവരുടെ നേതൃത്വത്തിൽ റോഡിലെ തടസ്സങ്ങൾ നീക്കം ചെയ്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.