സ്കൂൾബസ് നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഇരുപതോളം കുട്ടികൾക്ക് പരിക്ക്

ചാലക്കുടി: തൃശ്ശൂർ ജില്ലയിലെ ചാലക്കുടി പോട്ടയിൽ സ്കൂൾബസ് നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞു.

ആളൂർ സെന്റ് ജോസഫ് സ്കൂളിലെ കുട്ടികളുമായി പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഇരുപതോളം കുട്ടികളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.അപകടസമയത്ത് വാഹനത്തിൽ നാൽപ്പത്തഞ്ചോളം കുട്ടികൾ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. 

ബസ് കനാലിലേക്ക് മറിഞ്ഞ ഉടനെ സമീപത്തുണ്ടായിരുന്ന നാട്ടുകാരും പരിസരവാസികളും ചേർന്ന് കുട്ടികളെ വാഹനത്തിൽനിന്ന് പുറത്തെടുത്തെടുത്തതിനാൽ വൻ ദുരന്തം ഒഴിവായി.  അഗ്നിരക്ഷാസേനയും സ്കൂബാഡ്രൈവേഴ്സും സ്ഥലത്തെത്തി വിശദമായ തിരച്ചിൽ നടത്തി. കനാലിൽ വീണ ബസ് ഉയർത്താനുള്ള ശ്രമങ്ങൾ സ്ഥലത്ത് പുരോഗമിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !