ചാലക്കുടി: തൃശ്ശൂർ ജില്ലയിലെ ചാലക്കുടി പോട്ടയിൽ സ്കൂൾബസ് നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞു.
ആളൂർ സെന്റ് ജോസഫ് സ്കൂളിലെ കുട്ടികളുമായി പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഇരുപതോളം കുട്ടികളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.അപകടസമയത്ത് വാഹനത്തിൽ നാൽപ്പത്തഞ്ചോളം കുട്ടികൾ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം.ബസ് കനാലിലേക്ക് മറിഞ്ഞ ഉടനെ സമീപത്തുണ്ടായിരുന്ന നാട്ടുകാരും പരിസരവാസികളും ചേർന്ന് കുട്ടികളെ വാഹനത്തിൽനിന്ന് പുറത്തെടുത്തെടുത്തതിനാൽ വൻ ദുരന്തം ഒഴിവായി. അഗ്നിരക്ഷാസേനയും സ്കൂബാഡ്രൈവേഴ്സും സ്ഥലത്തെത്തി വിശദമായ തിരച്ചിൽ നടത്തി. കനാലിൽ വീണ ബസ് ഉയർത്താനുള്ള ശ്രമങ്ങൾ സ്ഥലത്ത് പുരോഗമിക്കുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.