ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേടിന്റെ രേഖകൾ പുറത്ത് വന്ന സംഭവത്തിൽ മാരാർജി ഭവനിലെ ജീവനക്കാരനെതിരെ നടപടി

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേടിന്റെ രേഖകൾ പുറത്ത് വന്ന സംഭവത്തിൽ മാരാർജി ഭവനിലെ ജീവനക്കാരനെതിരെ നടപടി

തിരുവനന്തപുരം :ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേടിന്റെ രേഖകൾ പുറത്തുവന്ന പശ്ചാത്തലത്തിൽ സംസ്ഥാന കമ്മിറ്റി ഓഫിസായ മാരാർജി ഭവനിലെ ജീവനക്കാരൻ പുറത്ത്.

ഇലക്ട്രിഷ്യനെയാണു ജോലിയിൽനിന്നു പിരിച്ചുവിട്ടത്. രേഖകൾ ചോർന്നതുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് അറിയുന്നു.കെ.സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായിരിക്കെ, ഫൊട്ടോഗ്രഫറുടെ ജോലി നിർവഹിച്ചിരുന്ന ജീവനക്കാരനെ പിന്നീട് ഇലക്ട്രിഷ്യൻ തസ്തികയിൽ നിയമിക്കുകയായിരുന്നു. കെയർടേക്കറുടെ ഉത്തരവാദിത്തവും ഇദ്ദേഹത്തിനായിരുന്നു. തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട വ്യാജ ജിഎസ്ടി ബില്ലുകൾ, ശബ്ദരേഖകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പുറത്തായത്. 

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് എസ്പിജി അംഗങ്ങൾ വന്നപ്പോൾ താമസസൗകര്യം ഒരുക്കിയതിന്റെയും വാഹനങ്ങൾ വാടകയ്ക്കെടുത്തതിന്റെയും വിവരങ്ങൾ പുറത്തായതിനെക്കുറിച്ച് കഴിഞ്ഞദിവസം കോർ കമ്മിറ്റി യോഗത്തിൽ വിമർശനമുണ്ടായി. തുടർന്ന്, സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന അച്ചടക്കസമിതി ചെയർമാൻ കുമ്മനം രാജശേഖരനെയും മുൻ ഡിജിപി കൂടിയായ ബിജെപി നേതാവ് ജേക്കബ് തോമസിനെയും നിയോഗിക്കുകയായിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ജീവനക്കാരെ വിളിച്ചുവരുത്തിയപ്പോൾ സിസിടിവി ക്യാമറകൾ ഓഫ് ചെയ്യാൻ ജേക്കബ് തോമസ് നിർദേശിച്ചു. എന്നാൽ ഈ വിവരവും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ ഓഫിസ് ജീവനക്കാരുടെ ഫോണുകളും അന്വേഷണസംഘം പരിശോധിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !