തിരുവനന്തപുരം: കാലടിയിൽ വയോധികയെ അതിക്രൂരമായി മർദിച്ച കേസിൽ മകനും മരുമകളും അറസ്റ്റിൽ.
കാലടി ടി.സി. 50/540 വീട്ടിൽ മധു (40), ഭാര്യ ആതിര (32) എന്നിവരാണ് പിടിയിലായത്. കാലടി മരുതൂർക്കടവ് കുഞ്ചുവീട് ലെയ്നിൽ താമസിക്കുന്ന സരസ്വതിയെയാണ് (73) ഇളയ മകൻ മധുവും ഭാര്യ ആതിരയും ചേർന്ന് മർദിച്ച് തലയിലും മുഖത്തും പരുക്കേൽപ്പിച്ചത്.മർദനത്തിൽ സരസ്വതിയുടെ ചുണ്ടിലും തലയിലും മുറിവുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ മർദനത്തിനു ശേഷം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ ഒത്തുതീർപ്പാക്കുകയുമായിരുന്നു. എന്നാൽ മർദന വിവരം വാർത്തയായതോടെ പൊലീസ് വീണ്ടും എത്തി സരസ്വതിയുടെ മൊഴിയെടുത്തു കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.