ചേന്തി അനിൽ കോൺഗ്രസിൽ നിന്ന് പുറത്ത്

തിരുവനന്തപുരം :പോങ്ങുംമൂട് ചേന്തിയിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗവും ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയം ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരിയുമായ ചേന്തി അനിലിനെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു.

ശ്രീനാരായണഗുരു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഡിസിസി അംഗം തടഞ്ഞത്. തുടർന്ന് കാറിൽനിന്നിറങ്ങിയ മുഖ്യമന്ത്രി വി.ഡി. സതീശനുമായി സംഘാടകർ കയർക്കുകയും ചെയ്തിരുന്നു. 

മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ അന്യായമായി തടഞ്ഞു വയ്ക്കൽ, അപമാര്യാദയായി പെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.കോണ്‍ഗ്രസില്‍നിന്നു പുറത്താക്കി സംഭവത്തിൽ ചേന്തി അനിലിനെ കോണ്‍ഗ്രസില്‍നിന്നു പുറത്താക്കി. 

അച്ചടക്ക നടപടി എടുക്കണമെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഡിസിസി അധ്യക്ഷന്‍ എന്‍.ശക്തനാണ് അനിലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നു പുറത്താക്കിയത്. ഗ്രൂപ്പ് പോരിന്റെ ഇരയാണ് താനെന്ന് ചേന്തി അനില്‍ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശക്തമായ നടപടിയുമായി പാര്‍ട്ടി നേതൃത്വം രംഗത്തെത്തിയത്.

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ ഒരു കോണ്‍ഗ്രസുകാരന്‍ വഴിയില്‍ തടയുക എന്നതു ചെറിയ കാര്യമല്ലെന്ന് എന്‍.ശക്തന്‍ പറഞ്ഞു. അത്തരത്തില്‍ തടയുകയും മോശമായി സംസാരിക്കുകയും ചെയ്ത ആളെ പാര്‍ട്ടിയില്‍ തുടരാന്‍ അനുവദിക്കാന്‍ കഴിയില്ല. മുഖ്യമന്ത്രിയെ തടയാന്‍ പാകത്തിലുള്ള കാര്യമുണ്ടാകാന്‍ ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. അതു മനഃപൂര്‍വം സൃഷ്ടിച്ചതാണ്. അതുകൊണ്ടാണു പുറത്താക്കാന്‍ തീരുമാനിച്ചത്. പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രി സംഘാടകരെ നേരത്തേ അറിയിച്ചിരുന്നതാണെന്നും എന്‍.ശക്തന്‍ പറഞ്ഞു.

വിളക്ക് കൊളുത്തിയശേഷം പോകണം എന്നു സ്ഥലത്തുണ്ടായിരുന്ന കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചപ്പോൾ ചേന്തി അനിൽ മുഖ്യമന്ത്രിയോടു കയർത്തു സംസാരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ നടപടിയുണ്ടാകുമെന്ന് ഇന്നലെത്തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. 

അർധരാത്രിയോടെയാണ് ചേന്തി അനിലിനെ ശ്രീകാര്യം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്നു വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുമെന്നാണു ലഭിക്കുന്ന വിവരം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !