അർജുൻ ആയങ്കിയെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു.

അർജുൻ ആയങ്കിയെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു.

കണ്ണൂർ: പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ആഭ്യന്തര മന്ത്രിക്കെതിരെയും പൊലീസിനെയും സമൂഹ മാധ്യമങ്ങൾ വഴി അപമാനിച്ചെന്ന കേസിലാണ് നടപടി. കണ്ണൂര്‍ സൈബര്‍ പൊലീസ് തലശേരി സി ജെ എം കോടതിയില്‍ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് അര്‍ജുനെ 3 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നത്. കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന അർജുൻ ആയങ്കിയുടെ അറസ്റ്റ് ആഗസ്റ്റ് 9നാണ് രേഖപ്പെടുത്തിയത്.

കണ്ണൂരിലെ കേസിൽ കസ്റ്റഡി അവസാനിക്കുന്നത്തിന് പിന്നാലെ കോതമംഗലത്തെ കേസിലും അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപെട്ടിരുന്നു. അതേ സമയം, തലശ്ശേരി സബ് ജയിലില്‍ റിമാൻഡില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ പൊലീസ് നടപടി തുടങ്ങിയിട്ടുണ്ട്. കേസിൻ്റെ വിശദമായ റിപ്പോർട്ട് ഒരാഴ്‌ചക്കുള്ളില്‍ കണ്ണൂര്‍ കലക്‌ടര്‍ക്ക് കൈമാറാൻ ആണ് നിർദേശം. അര്‍ജുന്‍റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ദിവസം ലാപ് ടോപ് കസ്റ്റഡിയിലെടുത്തിരുന്നു.

പഴുതുകളടച്ചുള്ള അന്വേഷണത്തിലൂടെ അര്‍ജുന്‍ ആയങ്കിയെ പൂട്ടാനുറച്ച് തന്നെയാണ് പൊലീസ് നീക്കം. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം വന്നതിനു പിന്നാലെ കാപ്പ ചുമത്താനുള്ള നടപടികള്‍ വേഗത്തിലാക്കിയിരിക്കുകയാണ് പൊലീസ്. 23 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്കെതിരായ കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട് വളപട്ടണം എസ്എച്ച്ഒ, സിറ്റി പൊലീസ് കമ്മീഷണര്‍ മുഖാന്തിരം കണ്ണൂര്‍ കളക്ടര്‍ക്ക് കൈമാറും. കലക്ടറാണ് കാപ്പ ചുമത്താനുള്ള തീരുമാനമെടുക്കേണ്ടത്.

അര്‍ജുന്‍റെ അഴീക്കോട് കപ്പക്കടവിലെ വീട്ടില്‍ സൈബര്‍ പൊലീസ് പരിശോധന നടത്തി. വീട്ടില്‍ നിന്നും ലാപ് ടോപ് കസ്റ്റഡിയിലെടുത്തു. അര്‍ജുന്‍ ആയങ്കിയുടെ അമ്മയുടേയും സഹോദരന്‍റേയും മൊഴി പൊലീസ് രേഖപ്പെടുത്തി. അര്‍ജുനെതിരെ എറണാകുളത്ത് രജിസ്റ്റര്‍ ചെയ്‌ത കേസുകളിലൊന്നില്‍ ലഭിച്ച ജാമ്യം റദ്ദാക്കാന്‍ പൊലീസ് നീക്കം തുടങ്ങി. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാട്ടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് എറണാകുളം റൂറല്‍ എസ് പി അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !