ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ വീട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് മുത്തശ്ശി

കരൂർ: തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു.

കെട്ടിട നിർമാണത്തൊഴിലാളിയായ മാണിക്കം(31) എന്ന യുവാവിനാണ് വെട്ടേറ്റത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മാണിക്കത്തെ കുളിത്തലൈയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുളിത്തലൈയ്ക്ക് സമീപമുള്ള ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.പെൺകുട്ടിയുടെ സമീപവാസിയായ മാണിക്കം കുട്ടിയുടെ കുടുംബവുമായി അടുപ്പത്തിലായിരുന്നു. 

വ്യാഴാഴ്ച ഉച്ചയ്ക്ക് കുട്ടിയുടെ മാതാവ്, മകളെ മുത്തശ്ശിയുടെ വീട്ടിലാക്കാൻ മാണിക്കത്തെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ ഇയാൾ കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയും അവിടെവെച്ച് ലൈംഗികാതിക്രമം നടത്തുകയും ചെയ്തെന്നാണ് കുടുംബത്തിൻ്റെ ആരോപണം. അതിനുശേഷം കുട്ടിയെ മുത്തശ്ശിയുടെ വീടിന് സമീപം ഉപേക്ഷിച്ച് ഇയാൾ കടന്നുകളഞ്ഞു. സംഭവം കുട്ടി മുത്തശ്ശിയോട് വിവരിച്ചതോടെയാണ് മുത്തശ്ശി യുവാവിനെ തേടിയിറങ്ങിയത്. 

വെള്ളിയാഴ്ച കുളിത്തലൈ ടൗണിൽ മാണിക്കം ഉണ്ടെന്ന വിവരം അറിഞ്ഞ മുത്തശ്ശി വെട്ടുകത്തിയുമായി അവിടെയെത്തി. കുളിത്തലൈ ടോൾ ഗേറ്റിന് സമീപമുള്ള ചായക്കടയിൽ വെച്ച് ഇയാളെ കണ്ടതോടെ പുറകെ ഓടി റോഡിലൂടെ വലിച്ചിഴച്ച് പലതവണ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. മുത്തശ്ശിയെ പിന്തുടർന്നെത്തിയ കുട്ടിയുടെ ബന്ധുക്കളും മാണിക്കത്തെ മർദിച്ചതായി റിപ്പോർട്ടുകളുണ്ട്. 

സംഭവസ്ഥലത്തെത്തിയ കുളിത്തലൈ പോലീസ് മുത്തശ്ശിയെ കസ്റ്റഡിയിലെടുക്കുകയും വെട്ടുകത്തി പിടിച്ചെടുക്കുകയും ചെയ്തു. നിലവിൽ ചികിത്സയിലുള്ള മാണിക്കത്തിൻ്റെ അറസ്റ്റും പോലീസ് രേഖപ്പെടുത്തിട്ടുണ്ട്. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !