കേരളത്തെ വിറപ്പിച്ച കാലവർഷത്തിൽ ഒരാഴ്ച കിട്ടിയത് 111 ശതമാനം അധികം മഴ.

കേരളത്തെ വിറപ്പിച്ച കാലവർഷത്തിൽ ഒരാഴ്ച കിട്ടിയത് 111 ശതമാനം അധികം മഴ.

കോട്ടയം: കേരളത്തെ വിറപ്പിച്ച കാലവർഷത്തിൽ ഒരാഴ്ച കിട്ടിയത് 111 ശതമാനം അധികം മഴ. ജൂലായ് 30 മുതൽ ഓഗസ്റ്റ് അഞ്ചുവരെ സാധാരണ കിട്ടേണ്ടത് 127.5 മില്ലീമീറ്റർ മഴയായിരുന്നു.

എന്നാൽ, പെയ്തത് 268.7 മില്ലീമീറ്റർ. റാന്നി, ആറൻമുള ദേശങ്ങളെ മുക്കിയ മഴയിൽ പത്തനംതിട്ട ജില്ലയിലാണ് റെക്കോഡ്. ഇവിടെ 319 ശതമാനം അധികംമഴ കിട്ടി.പത്തനംതിട്ടയിൽ കിട്ടേണ്ടിയിരുന്നത് 84 മില്ലീമീറ്റർ ആയിരുന്നു. പെയ്തത് 352.3 മില്ലീമീറ്റർ. അധികം ലഭിച്ച മഴയുടെ കാര്യത്തിൽ തിരുവനന്തപുരമാണ് രണ്ടാമത്. ഇവിടെ 258 ശതമാനം അധികമുണ്ട്. 

കിട്ടേണ്ടിയിരുന്നത് 39 മില്ലീമീറ്ററെങ്കിൽ പെയ്തത് 140 മില്ലീമീറ്റർ. വ്യതിയാനത്തിന്റെ ശതമാനം കൂടുതലാണെങ്കിലും അവിടെപെയ്ത മഴയുടെ അളവ് കുറവായത് രക്ഷയായി. കോട്ടയം ജില്ലയിൽ 177 ശതമാനം അധികം മഴ കിട്ടി. 107 മില്ലീമീറ്റർ കിട്ടേണ്ടിയിരുന്നിടത്ത് പെയ്തത് 296 മില്ലീമീറ്റർ. ഇടുക്കിയിൽ 71 ശതമാനമാണ് വ്യതിയാനം. 191 മില്ലീമീറ്റർ കിട്ടേണ്ടിയിരുന്നിടത്ത് പെയ്തത് 327.4 മില്ലീമീറ്റർ. കോഴിക്കോട് 147 ശതമാനം അധികം. 

പെയ്യേണ്ടിയിരുന്നത് 148 മില്ലീമീറ്ററെങ്കിൽ കിട്ടിയത് 366 മില്ലീമീറ്റർ. ഒാഗസ്റ്റ് ഒന്നുമുതൽ എട്ടുവരെയുള്ള കണക്കിൽ കേരളത്തിന് 104 ശതമാനം അധികം മഴ കിട്ടി. 141 മില്ലീമീറ്റർ കിട്ടേണ്ടിയിരുന്നുവെങ്കിൽ പെയ്തത് അതുക്കും ഏറെമീതെ. 289.2 മില്ലീമീറ്റർ. ഇൗസമയത്ത് പത്തനംതിട്ടയിൽ 287 ശതമാനം അധികം മഴ ലഭിച്ചു. കോട്ടയത്തിന് 192 ശതമാനം അധികം കിട്ടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network