കൊച്ചി: മുഖ്യമന്ത്രി വിഡി സതീശന്റെ വാർത്താസമ്മേളനം കാണാൻ താൻ എല്ലാ ബുധനാഴ്ചയും കാത്തിരിക്കാറുണ്ടെന്ന് നടൻ ജഗദീഷ്.
അദ്ദേഹത്തിന്റെ ഓരോ വാർത്താ സമ്മേളനവും വിനോദവും വിജ്ഞാനവും നിറഞ്ഞതാണ്. മുഖ്യമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു ജഗദീഷിന്റെ പ്രസ്താവന. തൃപ്പൂണിത്തുറ അത്തം ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം താൽപര്യത്തോടെ കാണാറുണ്ടെന്ന് താൻ മുഖ്യമന്ത്രിയോട് നേരിട്ട് പറഞ്ഞതായും ജഗദീഷ് വെളിപ്പെടുത്തു.മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന രീതി കണ്ട് പഠിക്കേണ്ടത് തന്നെയാണെന്നും നടൻ പറഞ്ഞു. ഉപരിപ്ലവമായല്ല, മറിച്ച് വസ്തുതകളും കണക്കുകളും നിരത്തി, കാര്യങ്ങൾ പഠിച്ചാണ് അദ്ദേഹം സംസാരിക്കാറെന്നും ജഗദീഷ് പറഞ്ഞു.മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങൾ പുസ്തകമായി പ്രസിദ്ധീകരിക്കണമെന്നും ജഗദീഷ് അഭിപ്രായപ്പെട്ടു. വളരെ ഡൗൺ ടു എർത്ത് ആയ ആളാണ് മുഖ്യമന്ത്രി. മറ്റ് മനുഷ്യരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ മുഖ്യമന്ത്രിക്ക് കഴിയാറുണ്ടെന്നും നടൻ പറഞ്ഞു.
അത്തച്ചമയ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തത് ജഗദീഷ് ആയിരുന്നു. 2016ൽ പത്തനാപുരം നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചയാളാണ്.അത്തച്ചമയ ആഘോഷങ്ങൾ മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കാൻ നിർദേശം സമർപ്പിച്ചാൽ സർക്കാർ തയാറാണെന്ന് മുഖ്യമന്ത്രി തന്റെ പ്രസംഗത്തിൽ പറഞ്ഞു.
എല്ലാ രാഷ്ട്രീയ കക്ഷികളും ജനപ്രതിനിധികളും ഭരണസമിതിയും ഒന്നിച്ചു നിന്ന്, വിദഗ്ധരുടെ സഹായത്തോടെ മികച്ച ഒരു പ്ലാൻ തയ്യാറാക്കണമെന്നും അത് അംഗീകരിക്കാൻ സർക്കാർ തയ്യാറാണ്.അത്തച്ചമയത്തിന് ഉയർത്താനുള്ള പതാക ഹിൽപാലസിൽ നിന്ന് നഗരസഭാധ്യക്ഷൻ പി എൽ. ബാബു ഏറ്റുവാങ്ങി. രാജകുടുംബത്തിന്റെ പ്രതിനിധിയായ രാമദാസ് തമ്പുരാൻ പതാക കൈമാറി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.