ഡൽഹി:സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ബിരുദാനന്തര ബിരുദ പഠനത്തിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നൽകുന്ന നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത പി.ജി കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ആനുകൂല്യം ലഭിക്കുക.
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് പ്രതിമാസം 15,000 രൂപ വീതം വർഷത്തിൽ 10 മാസത്തേക്ക് ധനസഹായമായി ലഭിക്കും. ആർക്കൊക്കെ അപേക്ഷിക്കാം?ആദ്യ പി.ജി കോഴ്സ്: അപേക്ഷകർ ആദ്യമായി ബിരുദാനന്തര ബിരുദ പഠനം നടത്തുന്നവരായിരിക്കണം (നേരത്തെ പി.ജി പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാൻ അർഹതയില്ല). ഒന്നാം വർഷ വിദ്യാർഥികൾ: അംഗീകൃത സ്ഥാപനങ്ങളിൽ പി.ജി ഒന്നാം വർഷത്തിൽ പ്രവേശനം നേടിയവരായിരിക്കണം.
റഗുലർ/ഫുൾ ടൈം കോഴ്സുകളിൽ പഠിക്കുന്നവർക്ക് മാത്രമാണ് അവസരം. പ്രായപരിധി: അപേക്ഷകർ 30 വയസ്സിൽ താഴെയുള്ളവരായിരിക്കണം. ഇന്റഗ്രേറ്റഡ് കോഴ്സുകൾ: ഇന്റഗ്രേറ്റഡ് കോഴ്സുകൾ പഠിക്കുന്നവർക്ക് പി.ജി ഘട്ടത്തിന് മാത്രമായിരിക്കും സ്കോളർഷിപ്പ് അനുവദിക്കുക.
ആവശ്യമായ രേഖകൾ
ഒമ്പതാം ക്ലാസ് മുതലുള്ള മാർക്ക് ലിസ്റ്റുകളുടെയും സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ പി.ജി കോഴ്സിലേക്കുള്ള പ്രവേശനക്കത്ത് തിരിച്ചറിയൽ രേഖ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സമീപകാലത്ത് എടുത്ത രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ
സമർപ്പിക്കുന്ന അപേക്ഷകൾ ആദ്യം വിദ്യാർഥി പഠിക്കുന്ന സ്ഥാപനത്തിലും തുടർന്ന് സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ്/സ്റ്റേറ്റ് നോഡൽ ഏജൻസി തലത്തിലും വേരിഫൈ ചെയ്യപ്പെടും. അപേക്ഷകർക്ക് പെയ്മെന്റ് സ്റ്റാറ്റസ് പബ്ലിക് ഫിനാഷ്യൻ മാനേജ്മെന്റ് സിസ്റ്റം പോർട്ടൽ വഴി പരിശോധിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ scholarships.gov.in സന്ദർശിക്കുക






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.