വന്ദേമാതരം പാടുന്നതിനിടയിൽ നിർത്താൻ ആവശ്യപ്പെട്ട് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വന്ദേമാതരം പൂര്‍ണമായി പാടി.

സോണിയ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇടപെട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഗായകസംഘം ദേശീയ ഗീതം മുഴുവനായി പാടി. വന്ദേമാതരം പൂര്‍ണമായി പാടിയത് നേതാക്കളുടെ അറിവോടെയല്ലെന്ന് നേതൃത്വത്തിന്റെ വിശദീകരണം.സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദേശീയഗീതം പൂര്‍ണമായി പാടുകയില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വം നേരത്തെ അറിയിച്ചത്. 

ദൈവിക സ്തുതികള്‍ ഒഴിവാക്കുമെന്നും ആദ്യത്തെ രണ്ട് ചരണം മാത്രമേ പാടുകയുള്ളുവെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ന്യൂഡല്‍ഹിയിലെ ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷപരിപാടിയില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കുകയായിരുന്നു.

ആദ്യത്തെ രണ്ട് ചരണം കഴിഞ്ഞ് ഗായകസംഘം ദേശീയ ഗീതം പാടുന്നത് തുടര്‍ന്നതോടെ സോണിയ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഗായസംഘം ഗീതം തുടരുകായിരുന്നു. എഐസിസി തന്നെ ഏര്‍പ്പാടാക്കിയ ഗായസംഘമാണ് ദേശീയ ഗീതം ആലപിച്ചത്. ഏതായാലും കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടില്‍ നിന്ന് മാറുന്ന കാഴ്ചയാണ് എഐസസി ആസ്ഥാനത്ത് ഉണ്ടായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !