അജിത് ഡോവലിനെ പരിചയപ്പെട്ട സന്ദർഭം ഓർത്തെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ

പുണെ :ഗുജറാത്തിൽ മന്ത്രിയായി ഇരുന്ന കാലത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവലിനെ പരിചയപ്പെട്ട സന്ദർഭം ഓർത്തെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ.

2026 ലെ 'ലോകമാന്യ തിലക് ദേശീയ പുരസ്കാരം' ഡോവലിനു പുണെയിൽ വച്ച് സമ്മാനിച്ചുകൊണ്ടാണ് അമിത് ഷാ പുകഴ്ത്തി സംസാരിച്ചത്. ഇന്ത്യയുടെ സുരക്ഷ, വിദേശകാര്യം എന്നിവ സംബന്ധിച്ച തീരുമാനങ്ങളിൽ ഡോവൽ അദ്ദേഹത്തിന്റേതായ സംഭാവനകൾ നൽകുന്നുണ്ടെന്നും അമിത്ഷാ പറഞ്ഞു.2014 ൽ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ചുമതലയേറ്റെടുത്തപ്പോൾ അദ്ദേഹം നടത്തിയ ആദ്യ നിയമനം അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കി കൊണ്ടുള്ളതായിരുന്നെന്ന് അമിത്ഷാ പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും ഡോവലിന്റെ പ്രവർത്തന മികവിലും ഇന്ത്യയുടെ വിദേശ നയം ഉരുക്കുനട്ടെല്ലിൽ തീർത്ത നയമായി മാറിയെന്നും അമിത്ഷാ പ്രസംഗിച്ചു. ലോകമാന്യ തിലകിന്റെ നിർഭയത്വം ഡോവലിന്റെ പ്രവർത്തന മികവുമായും അമിത്ഷാ താരതമ്യം ചെയ്തു.

ഗുജറാത്ത് മന്ത്രിയായി പ്രവർത്തിച്ചപ്പോൾ ഡോവലിനെ പരിചയമില്ലാത്ത സമയം അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചും അമിത് ഷാ ഓർത്തെടുത്തു. അഹമ്മദാബാദ് ബോംബ് സ്ഫോടനം നടന്നതിനു പിന്നാലെ രാജ്യത്ത് വിവിധ ഇടങ്ങളിൽ അന്ന് സ്ഫോടനങ്ങൾ ഉണ്ടായി. ഇതേത്തുടർന്ന് രാജ്യത്തുടനീളം നടന്ന സ്ഫോടനങ്ങളെ കുറിച്ച് സംസ്ഥാന പൊലീസ് അന്വേഷിക്കണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ഇതിനൊപ്പം അജിത് ഡോവലിനെ വിളിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യണമെന്നും അമിത്ഷായോടു പറഞ്ഞു.

പിന്നാലെ ഡോവൽ ഉച്ചസമയത്ത് തന്റെ വീട്ടിലേക്ക് എത്തിയെന്നും അന്ന് അദ്ദേഹം നൽകിയ വിവരങ്ങളിലൂടെ അഹമ്മദാബാദ് ബോംബ് സ്ഫോടനത്തിനൊപ്പം രാജ്യത്തുടനീളം സംഭവിച്ച ബോംബ് സ്ഫോടനങ്ങളെ കുറിച്ചുമുള്ള അന്വേഷണം എളുപ്പമായെന്നും അമിത്ഷാ പറഞ്ഞു. ഡോവലിലൂടെ പ്രശ്നങ്ങൾ ഒറ്റയടിക്ക് പരിഹരിക്കാൻ ഗുജറാത്ത് പൊലീസിനു കഴിഞ്ഞെന്നും അന്നത് വളരെ വലിയ നേട്ടമായിരുന്നെന്നും കേന്ദ്രമന്ത്രി അമിത്ഷാ ഓർത്തെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !