പയ്യന്നൂർ ബൈപ്പാസിൽ വിള്ളൽ; കോത്തായിമുക്കിൽ ദേശീയപാത നിർമാണത്തിൽ ആശങ്ക

പയ്യന്നൂർ: പയ്യന്നൂർ ബൈപ്പാസിലെ കോത്തായിമുക്ക് ദേശീയപാത-66-ൽ വിള്ളൽ. അഞ്ചരമീറ്റർ ഉയരമുള്ള ബൈപ്പാസ് റോഡിന്റെ മധ്യത്തിലാണ് പിളർപ്പ് രൂപപ്പെട്ടത്. വിള്ളൽ കാണാതിരിക്കാൻ മൂന്ന് മീറ്ററോളം ടാർ ഒഴിച്ച നിലയിലാണ്.


3.82 കിലോമീറ്റർ ദൈർഘ്യമുള്ള ബൈപ്പാസ് പൂർണമായും ഗതാഗതത്തിന് തുറന്നുകൊടുത്തില്ലെങ്കിലും റീൽസ് എടുക്കുന്നവരും പ്രഭാതസവാരിക്കാരും അതിലൂടെ പോകാറുണ്ട്. വലിയ വാഹനങ്ങൾ ആ ഭാഗത്ത് പാർക്ക് ചെയ്യുന്നത് ഒഴിവാക്കാൻ കോത്തായിമുക്കിലെ പ്രവേശനഭാഗം തടസ്സപ്പെടുത്തിയിട്ടുണ്ട്. കുറച്ചുദിവസം മുൻപ് നാട്ടുകാരാണ് ഇത് ആദ്യം കണ്ടത്. 


ആദ്യം കണ്ട വിള്ളലിനേക്കാൾ നീളം കൂടിയപ്പോൾ അധികൃതരെ അറിയിച്ചു. അവർ ഉടൻ ടാർ ഒഴിച്ച് മറയ്ക്കുകയും ആ ഭാഗത്തേക്കുള്ള വാഹനപ്രവേശനം തടസ്സപ്പെടുത്തുകയും ചെയ്തു. പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഗൗരവമുള്ള പിളർപ്പല്ല എന്നുമാണ് നിർമാണ ഏജൻസി അറിയിച്ചത്. വയലും ചതുപ്പും ദേശീയപാതാ അതോറിറ്റി നിയോഗിച്ച നാലംഗ പഠനസമിതിയുടെ റിപ്പോർട്ടിൽ ഉത്തരമലബാറിനെ കൂടുതൽ ശ്രദ്ധിക്കണമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. 


നീലേശ്വരം-തളിപ്പറമ്പ് റീച്ചിലെ 3.82 കിലോമീറ്റർ നീളമുള്ള പയ്യന്നൂർ ബൈപ്പാസ് വരുന്ന ഭാഗം വയൽ, ചതുപ്പ് പ്രദേശങ്ങളാണ്. കോത്തായിമുക്ക് ഭാഗത്ത് നിർമാണസമയത്തും ഇടിഞ്ഞ സംഭവമുണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കോത്തായിമുക്ക് പുതിയങ്കാവിൽനിന്ന് തുടങ്ങി എടാട്ട് കണ്ണങ്ങാട്ടാണ് ബൈപ്പാസ് അവസാനിക്കുന്നത്. 

ഈ ബൈപ്പാസിലെ പെരുമ്പപ്പാലം ഉൾപ്പെടെ പൂർത്തിയായി. എന്നാൽ നിലവിൽ പെരുമ്പപാലത്തിന് ഇരുവശവും ചതുപ്പുനിലമായതിനാൽ മണ്ണിട്ടുയർത്തിയുള്ള നിർമാണം മാറ്റാൻ ദേശീയപാതാ അതോറിറ്റി നിർദേശിച്ചിരുന്നു.  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !